Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ 10 ഫ്രാങ്കിന്റെ പുതിയ നോട്ട്

Published on 13 October, 2017
സ്വിറ്റ്‌സര്‍ലന്‍ഡില്‍ 10 ഫ്രാങ്കിന്റെ പുതിയ നോട്ട്
 
ജനീവ: സ്വിസ് നാഷണല്‍ ബാങ്ക് പത്ത് ഫ്രാങ്കിന്റെ പുതിയ കറന്‍സി നോട്ട് പുറത്തിറക്കി. ഈ മാസം പതിനെട്ടു മുതല്‍ പുതിയ നോട്ടുകള്‍ വിപണിയിലെത്തും.

അന്പതിന്റെയും ഇരുപതിന്റെയും നോട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കൈയുടെയും ഗ്ലോബിന്റെയും ഗ്രാഫിക് ചിത്രമുള്ളതാണ് പുതിയ പത്ത് ഫ്രാങ്ക് നോട്ട്. സ്വിസ് സംഘാടന മികവാണ് ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്. അധികം താമസിയാതെ 200, 1000, 100 എന്നീ മൂല്യമുള്ള നോട്ടുകളും പുതിയത് പുറത്തിറക്കും.

റിപ്പോര്‍ട്ട് : ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക