Image

ജര്‍മനി അതിര്‍ത്തി പരിശോധന 2018 മെയ് വരെ നീട്ടി

Published on 13 October, 2017
ജര്‍മനി അതിര്‍ത്തി പരിശോധന 2018 മെയ് വരെ നീട്ടി
   
ബര്‍ലിന്‍: ജര്‍മനിയുടെ അതിര്‍ത്തി രാജ്യങ്ങളായ ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ എന്നിവയുമായുള്ള കവാടങ്ങളില്‍ പരിശോധന ശക്തമാക്കി കാലാവധി 2018 മെയ് വരെ നീട്ടിയതായി ജര്‍മന്‍ ആഭ്യന്തരകാര്യമന്ത്രി തോമസ് ഡി മൈസിയറെ വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഷെംഗന്‍ ഉടന്പടി പ്രകാരം പരിശോധന ആവശ്യമില്ലാതിരുന്ന സ്ഥാനത്താണ് കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ച്ചയി ഉണ്ടായ ഭീകരപ്രവര്‍ത്തനത്തിന്റെ വെളിച്ചത്തില്‍ ഈ വര്‍ഷം നവംബര്‍ 11 വരെ അതിര്‍ത്തി പരിശോധന നിയമം നിലവില്‍ വരുത്തിയത്. എന്നാല്‍ ഇത് അടുത്ത ആറുമാസത്തേയ്ക്കുകൂടി നീട്ടിയതായിട്ടാണ് മന്ത്രി അറിയിച്ചത്. 

ന്ധയൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ ഇപ്പോഴും അപര്യാപ്തതകള്‍ ഉണ്ട ്, കൂടാതെ ഷെംഗന്‍ പ്രദേശങ്ങളില്‍ അനധികൃതമായി കുടിയേറ്റം നടക്കുന്നുണ്ട ്,’ അതിനു തടയിടാനാണ് പരിധി നീട്ടിയതെന്ന് അദ്ദേഹം പറഞ്ഞു.

ബോര്‍ഡര്‍ കണ്‍ട്രോള്‍ ഇല്ലാതെ ഒരു ഷെന്‍ഗന്‍ ഏരിയയില്‍ പൂര്‍ണ്ണമായ ഒരു മടങ്ങിവരവ് സാധ്യമാണ്. പക്ഷെ എല്ലായിടത്തും പഴുതടച്ചുള്ള നിയന്ത്രണം നടന്നാല്‍ മാത്രമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയന്‍ ഈ വര്‍ഷാവസാനത്തോടെ അതിര്‍ത്തി പരിശോധന നിയന്ത്രണം എടുത്തു മാറ്റുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ക്രിസ്മസ് കാലം അടുത്തുവരുന്നതിനാല്‍ ഭീകരാക്രമണ സാദ്ധ്യത ഉണ്ടായേക്കുമെന്നും കഴിഞ്ഞ വര്‍ഷം ബര്‍ലിന്‍ ക്രിസ്മസ് ചന്തയിലേയ്ക്കു ട്രക്ക് ഇടിച്ചുകയറ്റിയ സംഭവം പരാമര്‍ശിച്ചുകൊണ്ട് മന്തി പറഞ്ഞു.

എന്നാല്‍ ജര്‍മനിയുടെ അതിര്‍ത്തിയില്‍ ഡെന്‍മാര്‍ക്ക് ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ അതിര്‍ത്തി കാവല്‍ നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു.

റിപ്പോര്‍ട്ട് : ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക