Image

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച എസ്പിക്ക് സ്ഥലംമാറ്റം; ദിലീപിനെതിരായ കുറ്റപത്രം വൈകിയേക്കും

Published on 13 October, 2017
നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച എസ്പിക്ക് സ്ഥലംമാറ്റം; ദിലീപിനെതിരായ കുറ്റപത്രം വൈകിയേക്കും

കൊച്ചി: നടി ആക്രമണത്തിന് ഇരയായ കേസില്‍ കുറ്റപത്രം തയാറാക്കുന്നത് അവസാനഘട്ടത്തില്‍ എത്തിനില്‍ക്കേ അന്വേഷണ ചുമതലയുണ്ടായിരുന്ന എസ്പിക്ക് സ്ഥലമാറ്റം. എറണാകുളം െ്രെകംബ്രാഞ്ച് എസ്പി കെ.എസ്. സുദര്‍ശനനെയാണു സ്ഥലം മാറ്റിയത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം. ഇതോടെ ഗൂഫാലോചന കേസില്‍ ദിലീപിനെതിരായ കുറ്റപത്രം വൈകുമെന്ന് ഉറപ്പായി.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ കേസ് അന്വേഷിച്ചിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നടി ആക്രമണത്തിന് ഇരയായ സംഭവം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ പ്രധാനിയും െ്രെകംബ്രാഞ്ച് എസ്പിയുമായ സുദര്‍ശനെയും മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്.

തിരുവനന്തപുരത്തെ െ്രെകംബ്രാഞ്ച് ആസ്ഥാനത്തേക്കാണ് മാറ്റം. ഉത്തരവ് ലഭിച്ചെന്നും ഉടന്‍ ചാര്‍ജ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചെങ്കിലും നടിയെ ആക്രമിച്ച കേസില്‍ സുദര്‍ശന്‍ തുടരണമോ എന്ന് വ്യക്തമാക്കിയിട്ടില്ല. കണ്ണൂര്‍ തളിപ്പറന്പ് ഡിവൈഎസ്പിയായിരിക്കെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത സോളാര്‍ കേസില്‍ സുദര്‍ശനും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് ഡിജിപി എ. ഹേമചന്ദ്രനും മൂന്ന് എസ്പിമാരും അടക്കം ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടിയെടുത്ത്.

എന്നാല്‍ നടി ആക്രമണത്തിന് ഇരയായ കേസിലെ തെളിവുകളെല്ലാം നേരത്തെ ശേഖരിച്ചുകഴിഞ്ഞതാണെന്നും അത് കുറ്റപത്രത്തില്‍ ചേര്‍ക്കുന്ന ജോലി പുരോഗമിക്കുകയാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക