Image

ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ലൈംഗീക പീഡനം; യുവതി മരിച്ചു

Published on 13 October, 2017
ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ലൈംഗീക പീഡനം; യുവതി മരിച്ചു

പാറ്റ്‌ന: ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്‌നയില്‍ അതിക്രൂര ലൈംഗീക പീഡനത്തിന് ഇരയായ യുവതി മരിച്ചു. പാറ്റ്‌നയിലെ നോബാത്പുരിലായിരുന്നു സംഭവം. ഇരമ്പ് ദണ്ഡ് ഉപയോഗിച്ച് രഹസ്യഭാഗങ്ങളില്‍ ഏല്‍പ്പിച്ച മുറിവിനെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് മരണത്തില്‍ കലാശിച്ചത്. രാത്രിയില്‍ മലവിസര്‍ജ്ജനത്തിന് വീടിനു പുറത്തിറങ്ങിയപ്പോഴായിരുന്നു 35 കാരിയായ യുവതി ആക്രമിക്കപ്പെട്ടത്. 

സംഭവുമായി ബന്ധപ്പെട്ട് ധീരജ് കുമാര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയ ധീരജ് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. പീഡനം ചെറുത്ത യുവതിയെ ഇയാള്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഉപദ്രവിച്ചു. പീഡനത്തിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയ യുവതി പിന്നീട് പോലീസ് സ്‌റ്റേഷനിലെത്തി. ഇവരെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച മരിച്ചു.

ആക്രമണം നടക്കുമ്പോള്‍ യുവതിയുടെ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ല. ദമ്പതികള്‍ക്ക് നാല് മക്കളാണുള്ളത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക