Image

മാനമുള്ള സ്ത്രീകള്‍ മലകയറില്ലെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ്

Published on 13 October, 2017
മാനമുള്ള സ്ത്രീകള്‍ മലകയറില്ലെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വംബോര്‍ഡ് പ്രസിഡന്റിന്റെ വിവാദ പരമാര്‍ശം. മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമലകയറില്ലെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയെ തായ്‌ലന്‍ഡ് ആക്കരുതെന്നും പ്രയാര്‍ പറഞ്ഞു. കോടതി വിധിച്ചാലും മാനവും മര്യാദയുമുള്ള സ്ത്രീകള്‍ മലകയറില്ല. സ്ത്രീകള്‍ കയറേണ്ടതില്ലെന്നാണ് ദേവസ്വംബോര്‍ഡിന്റെ നിലപാട് അദ്ദേഹം പറഞ്ഞു.

കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു നേരത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. സാമൂഹികവും മതപരവും ആചാരപരമായ കാര്യങ്ങള്‍ പരിഗണിച്ച് എത്രയും പെട്ടന്ന് കേസില്‍ കോടതി വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോടതി സ്വീകരിക്കുന്ന നടപടികള്‍ക്കൊപ്പം സര്‍ക്കാരുണ്ടാകും. പഴയ കാലത്തിന്റെ ആചാരങ്ങള്‍ എല്ലാം മാറിയെന്നും കോടതികളും അക്കാര്യം തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക