Image

ഷെറിന്‍ മാത്യുസിന്റെ തിരോധാനം: സെമിത്തേരിയിലും പരിശോധന നടത്തി

Published on 13 October, 2017
ഷെറിന്‍ മാത്യുസിന്റെ തിരോധാനം: സെമിത്തേരിയിലും പരിശോധന നടത്തി
റിച്ചാര്‍ഡ്‌സന്‍, ടെക്‌സസ്: കാണാതായിട്ട് ഇന്ന് ഒരാഴ്ച തികയുമ്പോഴും ഷെറിന്‍ മാത്യുസിനെപറ്റി വിവരമൊന്നുമില്ല.

ഏതോ അജ്ജ്ഞാതന്‍ നകിയ സൂചനയനുസരിച്ച് പോലീസ് ഇന്നലെ റെസ്റ്റ്‌ലാന്‍ഡ് സെമിത്തേരിയില്‍ പരിശോധന നടത്തിയതാണു പുതിയ സംഭവ വികാസം. എന്നാല്‍ അവിടെ നിന്ന് ഒന്നും കണ്ടെടുത്തിട്ടില്ല.

ഷെറിന്റെ വീടിനു രണ്ടു മൈ ല്‍ അകലെയാണു സെമിത്തേരി.

ഒക്ടോബര്‍ 7-നു പുലര്‍ച്ച 3-നു ഷെറിനെ കാണാതായ ശേഷംഒരു മണിക്കൂര്‍ കഴിഞ്ഞു വീട്ടിലെ അക്യുറ എസ്.യു.വി. അഞ്ച്ചു മണി വരെ എവിടെയൊ പോയിട്ടുണ്ടെന്നു പോലീസിനു തെളിവു കിട്ടി. ഈ വാഹനത്തിന്റെ യാത്ര സംബന്ധിച്ച് എന്തെങ്കിലും വിവരമോ വീഡിയോയോ ഉള്ളവര്‍ അതു നല്‍കണമെന്നു പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. പ്‌ക്ഷെ അത് ഇതുവരെ ഫലവത്തായിട്ടില്ല.

ഷെറിനെ കാണാതായ മരത്തിനു ചുവട്ടില്‍ ഇന്നു വൈകിട്ട് വിജില്‍ നടത്തുന്നുണ്ട്. ഇതിനകം തന്നെ ആ മരം ഒട്ടേറെ പേര്‍ സന്ദര്‍ശിക്കുകയും മെഴുകുതിരികള്‍ കത്തിക്കുകയും ചെയ്തു.

പിതാവ് വെസ്ലി മാത്യുവിന്റെ അടുത്ത കുടുംബാംഗങ്ങള്‍ അമേര്‍ക്കയിലില്ല. ഭാര്യ സിനിയുടെ മാതാപിതാക്കളും ബന്ധുക്കളും അമേരിക്കയിലുണ്ട്.

കുട്ടിയെ ദത്തെടുത്തതു കൊച്ചിയില്‍ നിന്നാണെന്ന വാര്‍ത്ത കേരള സാമൂഹികനീതി വകുപ്പ് അധികൃതര്‍ നിഷേധിച്ചതയി മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റേതോ സംസ്ഥാനത്തു നിന്നാകാമെന്നാണു സൂചന. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക