Image

ജോസി സെബാസ്റ്റിയനും റോസമ്മ ഫിലിപ്പിനും ഷിക്കാഗോ എസ്.ബി-അസംപ്ഷന്‍ അലംനി സ്വീകരണം നല്‍കുന്നു.

ജോഷി വള്ളിക്കളം. Published on 14 October, 2017
ജോസി സെബാസ്റ്റിയനും റോസമ്മ ഫിലിപ്പിനും ഷിക്കാഗോ എസ്.ബി-അസംപ്ഷന്‍ അലംനി സ്വീകരണം നല്‍കുന്നു.
ഷിക്കാഗോ: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ യൂണിയന്‍ ചെയര്‍മാന്‍ അഡ്വ.ജോസി സെബാസ്റ്റിയനും റോസമ്മ ഫിലിപ്പിനും എസ്.ബി. അസംപ്ഷന്‍ അലുംമനയുടെ ആഭിമുഖ്യത്തില്‍ 15-ാം തീയതി(ഞായറാഴ്ച) രാവിലെ 10 A.M-ന് ഷിക്കാഗോ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വച്ച് സ്വീകരണം നല്‍കുന്നു. ചങ്ങനാശ്ശേരി പൗരാവലിയുടെ ആഭിമുഖ്യത്തില്‍ 17-ാം തീയതി ചൊവ്വാഴ്ച വൈകുന്നരം 6 PM.നും ഇംപീരിയല്‍ ട്രാവല്‍സില്‍ വച്ചും സ്വീകരണം നല്‍കുന്നു.

ഫിലാഡല്‍ഫിയ, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക്, ഷിക്കാഗോ, തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനത്തിനായാണ് അഡ്വ.ജോസി സെബാസ്റ്റിയനും ഭാര്യ ഡോ.റോസമ്മ ഫിലിപ്പും എത്തിയിരിക്കുന്നത്.

അഡ്വ.ജോസി സെബാസ്റ്റിയന്‍ കെ.എസ്.യു.വിന്റെ യൂത്ത് കോണ്‍ഗ്രസിന്റേയും സംസ്ഥാനത്തെ മുന്‍നിര നേതാക്കളില്‍ ഏറ്റവും ശ്രദ്ധേയനായിരുന്നു. പോരാട്ട വീര്യവും കരുത്തുറ്റ സംഘാടകനുമാണ് എസ്.ബി.ഹൈസ്‌ക്കൂളില്‍ നിന്നും കെ.എസ്.യു.വിന്റെ പതാക ഏന്തിയ ജോസി. പി.ഡി.സി.ക്ക്. എസ്.ബി. കോളേജില്‍ നിന്ന് റാങ്ക് നേടിയിരുന്നു. തുടര്‍ന്ന് ബി.എ.യും, എം.എ.യും, കോളേജ് മാഗസിന്‍ എഡിറ്റര്‍, കൗണ്‍സിലര്‍ എന്നീ സ്ഥാനങ്ങളില്‍ വന്‍ വിജയം. തുടര്‍ന്ന് കെ.എസ്.യു.വിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്, എം.ജി.യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ.ഗാന്ധിയന്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം, ബി.എഡ്. എന്നിവ കരസ്ഥമാക്കി. എം.ജി. യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനായി. എല്‍.എല്‍.ബി.യും കരസ്ഥമാക്കിയ ഇദ്ദേഹം ചങ്ങനാശ്ശേരി കോട്ടയം ബാറുകളിലെ പ്രമുഖ അഭിഭാഷകനാണ്. കെ.പി.സി.സി.മെംബര്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. 2011-ല്‍ ഇടുക്കി ജില്ലയിലെ ഉടമ്പന്‍ ചോല മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. മൂന്നു തവണ കൗണ്‍സിലറായും, പ്രതിക്ഷ നേതാവായും സേവനം അനുഷ്ഠിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും ഉജ്ജ്വല പ്രാസംഗികനായി രാഹുല്‍ഗാന്ധിയുടെ ഗുഡ്ബുക്കിലും ഇടം നേടി.

മറ്റത്തില്‍ പരേതനായ എം.എ.സെബാസ്റ്റ്യന്റെയും മേരിക്കുട്ടിയുടെയും നാലു മക്കളില്‍ ഒന്നാമനാണ് ജോസി സെബാസ്റ്റിയന്‍. ഇപ്പോള്‍ യു.ഡി.എഫ്. കോട്ടയം ജില്ല ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു.
അഡ്വ.ജോസി സെബാസ്റ്റിയന്‍ ഭാര്യ ഡോ.റോസമ്മ ഫിലിപ്പ് ബി.സി.എം. കോളേജില്‍ ചെയര്‍ പേഴ്‌സണായും, കൗണ്‍സിലറായും വിജയിച്ചു. തുടര്‍ന്ന് എസ്.ബി. കോളേജില്‍ നിന്നും കൗണ്‍സിലറായി എം.ജി.യൂണിവേഴ്‌സിറ്റി യൂണിവേഴ്‌സിറ്റി ചെയര്‍ പേഴ്‌സണാകുകയും ചെയ്തു. ഭാര്യ-ഭര്‍ത്താക്കന്മാരും യൂണിയന്‍ ചെയര്‍ പേഴ്‌സണായ കേരളത്തിലെ ആദ്യസംഭവമാണ്. എം.എസ്.സി., എം.എഡ്, പി.എച്ച്.ഡി. കരസ്ഥമാക്കിയ റോസമ്മ കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവും, വിദ്യാഭ്യാസ കറിക്കുലം കമ്മറ്റി അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ മൗണ്ട് തബോര്‍ ട്രെയിനിംഗ് കോളേജിലെ അസോസിയേറ്റ് പ്രൊഫസറാണ്. മൂന്ന് ആണ്‍മക്കള്‍ വിദ്യാര്‍ത്ഥികളാണ്. എസ്.ബി.-അസംപ്ഷന്‍ അലുംമിനയുടെ ആഭിമുഖ്യത്തില്‍ നല്‍കുന്ന 15-ാം തീയതി ഞായര്‍ 10.AM സ്വീകരണം സംബന്ധിച്ചു പ്രസിഡന്റ് ഷിബു അഗസ്റ്റിന്‍ 847-858-0473 ചങ്ങനാശ്ശേരി പൗരാവലി 17-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 6PMന് നല്‍കുന്ന സ്വീകരണം സംബന്ധിച്ച് കോര്‍ഡിനേറ്റര്‍ സ്‌ക്കറിയ കൊച്ചുവീട്ടില്‍ 847-910-6487, ജോഷി വള്ളിക്കളം-312-685-6749.
അഡ്വ.ജോസി സെബാസ്റ്റിയന്‍
ഡോ.റോസമ്മ ഫിലിപ്പ്


ജോസി സെബാസ്റ്റിയനും റോസമ്മ ഫിലിപ്പിനും ഷിക്കാഗോ എസ്.ബി-അസംപ്ഷന്‍ അലംനി സ്വീകരണം നല്‍കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക