Image

ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് വാരാന്ത്യ സെമിനാര്‍ നടത്തി

ജോര്‍ജ് ജോണ്‍ Published on 14 October, 2017
ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് വാരാന്ത്യ സെമിനാര്‍ നടത്തി
ഫ്രാങ്ക്ഫര്‍ട്ട്:  ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് ഈ വര്‍ഷത്തെ വാരാന്ത്യ സെമിനാര്‍ നീഡര്‍സാക്ണ്‍ ഡ്യൂഡന്‍സ്റ്റാട്ട്‌ലെ ഫേറിയന്‍പാരഡൈസ് ഫേഡ്‌ബെര്‍ഗ് ഹൗസില്‍ വച്ച് ഒക്‌ടേബര്‍ 06 മുതല്‍ 08 വരെ നടത്തി. ഒക്‌ടേബര്‍ 06 ന് വെള്ളിയാഴ്ച്ച വൈകുന്നേരം ഒത്തുകൂടിയ കുടുംബാംഗങ്ങളെ മൈക്കിള്‍ പാലക്കാട്ട്  സ്വാഗതം ചെയ്തു. ഒന്നിച്ച്‌ചേര്‍ന്ന നടപ്പിനും അത്താഴത്തിനും ശേഷം സെമിനാര്‍ ഹാളില്‍ ഒത്തുകൂടി പരസ്പരം യാത്രാ വിശേഷം പങ്ക്‌വച്ച് കുശലം പറച്ചിലും, ലഘുവായ ഗാനാലാപോങ്ങളുമായി ആദ്യ സായാന്ദം ചിലവഴിച്ചു.

ശനിയാഴ്ച്ച രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം സോഷ്യല്‍ മീഡിയാ - ഗുണങ്ങളും ദോഷങ്ങളും എന്ന വിഷയം ആധാരമാക്കി സംസാരിച്ചു.   ഡോ.സെബാസ്റ്റ്യന്‍ മണ്ടിയാനപ്പുറത്ത്, ആന്റണി തേവര്‍പാടം, സെബാസ്റ്റ്യന്‍ മാബള്ളി, ആനി സ്വീബല്‍, ലില്ലിക്കുട്ടി ജോണി, സേവ്യര്‍ പള്ളിവാതുക്കല്‍ എന്നിവര്‍ വളരെയേറെ വിജ്ഞാനപ്രദമായ ചര്‍ച്ചകളില്‍ പങ്കെടുത്തു.  പിന്നീട് ലഘുവായ  കായിക മത്സരങ്ങളും, ബാര്‍ബെക്യു പാര്‍ട്ടിയും നടത്തി. വൈകിട്ട് നടത്തിയ കലാസായാന്ദത്തില്‍ ഗ്രേസി പള്ളിവാതുക്കല്‍ ആനന്ദം നിറഞ്ഞതും, രസപ്രദവുമായ ക്വിസ് നടത്തി. തുടര്‍ന്ന് ജോസ് തിനംപറമ്പില്‍, ആന്റണി തേവര്‍പാടം, മേരി എടത്തിരുത്തിക്കാരന്‍, ജെന്‍സി പാലക്കാട്ട്, ലില്ലിക്കുട്ടി ജോണി എന്നിവര്‍ സിനിമാറ്റിക് ഗാനങ്ങളും, സമൂഹഗാനങ്ങളും ആലപിച്ച് എല്ലാവരെയും ആനന്ദഭരിതരാക്കി.

ഞായറാഴ്ച്ച രാവിലെ വിശുദ്ധ കുര്‍ബ്ബായില്‍ പങ്കെടുത്തതിന് ശേഷം സെമിനാറിന്റെ വിലയിരുത്തല്‍ നടത്തി. അടുത്ത വര്‍ഷം മുതല്‍ എല്ലാ വര്‍ഷവും സെമിനാര്‍ നടത്താന്‍ തീരുമാനമെടുത്തു. അതുപോലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും വളരെ ദൂരമുള്ള സ്ഥലങ്ങളിലെ സെമിനാര്‍ ഒഴിവാക്കണമെന്നും തീരുമാനിച്ചു.  വാരാന്ത്യ സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് സേവ്യര്‍ ഇലഞ്ഞിമറ്റം നന്ദിപറഞ്ഞു. ആന്റണി തേവര്‍പാടം സെമിനാര്‍ ആദ്യവസാനം മോഡറേറ്റ് ചെയ്തു.


ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് വാരാന്ത്യ സെമിനാര്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക