Image

ടി.പി കേസില്‍ ഒത്തുതീര്‍പ്പ്‌ ഇല്ലായിരുന്നു: ബല്‍റാമിനെ തള്ളി ചെന്നിത്തല

Published on 14 October, 2017
 ടി.പി കേസില്‍ ഒത്തുതീര്‍പ്പ്‌ ഇല്ലായിരുന്നു: ബല്‍റാമിനെ തള്ളി ചെന്നിത്തല

കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്‍റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ഒത്തുതീര്‍പ്പാക്കിയെന്ന വി.ടി.ബല്‍റാം എംഎല്‍എയുടെ പ്രസ്‌താവന തള്ളി കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല. ടി.പി വധവുമായി ബന്ധപ്പെട്ട കേസില്‍ ഒരു ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ല. വളരെ ഭംഗിയായാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ കേസ്‌ കൈകാര്യം ചെയ്‌തതെന്നും ബാക്കി കാര്യങ്ങള്‍ ബല്‍റാമിനോട്‌ തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരേ കേസെടുക്കുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചതിന്‌ പിന്നാലെയാണ്‌ കെപിസിസിയെ വെട്ടിലാക്കി ബല്‍റാം ഫേസ്‌ബുക്കില്‍ വിമര്‍ശനം ഉന്നയിച്ചത്‌. 

ടി.പി കേസിന്‍റെ ഗൂഢാലോചന ഒത്തുതീര്‍പ്പാക്കിയതിന്‍റെ പ്രതിഫലമായിട്ട്‌ സോളാര്‍ കേസ്‌ കണക്കാക്കിയാല്‍ മതിയെന്നായിരുന്നു ബല്‍റാമിന്‍റെ പരിഹാസം. ഇനിയെങ്കിലും മുതിര്‍ന്ന നേതാക്കന്മാര്‍ ഒത്തുതീര്‍പ്പ്‌ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ബല്‍റാം ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഭൂമി കൈയേറ്റം അടക്കമുള്ള വിഷയങ്ങളില്‍ ആരോപണം നേടിരുന്ന തോമസ്‌ ചാണ്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്‌ പ്രതിഷേധാര്‍ഹമാണെന്ന്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. കുറ്റവാളിയെ സംരക്ഷിക്കുന്ന നിലപാടാണ്‌ മുഖ്യമന്ത്രി സ്വീകരിക്കുന്നത്‌. ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക