ദേശീയ പുരസ്‌കാര സംവിധായകനായ ദിലീഷ് പോത്തന്റെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' കടല്‍ കടന്നും പ്രശസ്‌തി നേടുന്നതായി റിപ്പോര്‍ട്ട്.
ടൊറോണ്ടോ റീല്‍ ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവെല്‍ 2017ല്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് വിവരം. വിസ്‌ത പരിപാടിയുടെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ഇംഗ്ലീഷ് സബ് ടെറ്റിലുകളുമുണ്ടാകും.
'മെയിനോര്‍ ആന്റ് ഐ വിറ്റ്‌നസ്' എന്ന് പേരിട്ടാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. നവംബര്‍ 15 ഞായറാഴ്‌ച 11 മണിക്കാണ് പ്രദര്‍ശനം.