Image

ദലിതര്‍ക്കും പൂജ ചെയ്യാമെന്ന്‌ തെളിയിച്ച സര്‍ക്കാര്‍ തീരുമാനം നൂറു ശതമാനം ശരിയെന്ന്‌ ശശികല

Published on 14 October, 2017
ദലിതര്‍ക്കും പൂജ ചെയ്യാമെന്ന്‌ തെളിയിച്ച സര്‍ക്കാര്‍  തീരുമാനം നൂറു ശതമാനം ശരിയെന്ന്‌ ശശികല

കേരളത്തില്‍ ദലിതര്‍ക്കും പൂജ ചെയ്യാമെന്ന്‌ തെളിയിച്ച സര്‍ക്കാറിന്റെ തീരുമാനം നൂറു ശതമാനം ശ
രിയാണെന്ന്‌ ഹിന്ദു ഐക്യവേദി നേതാവ്‌ കെ പി ശശികല.

 ബ്രാഹ്മണ്യം കര്‍മം കൊണ്ട്‌ നേടേണ്ടതാണെന്നും ദലതര്‍ എന്നല്ല, പൂജാരിമാരായി വരുന്നവര്‍ എല്ലാം ബ്രാഹ്മമണരാണെന്നും അതുകൊണ്ട്‌ തന്നെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഈ നടപടി അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും ശശികല വ്യക്തമാക്കി.

അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന നടനും ബിജെപി എംപിയുമായ സുരേഷ്‌ ഗോപിയെ ശശികല രൂക്ഷമായി വിമര്‍ശിച്ചു. അധ്യാത്മിക കാര്യങ്ങളില്‍ സുരേഷ്‌ ഗോപിയുടെ വിവരക്കേടാണ്‌ ഇതിന്‌ കാരണമെന്നും ശശികല പറഞ്ഞു.

ഭഗവത്‌ സേവക്കായി അടുത്ത ജന്മത്തില്‍ തനിക്ക്‌ ബ്രാഹ്മണനായി ജനിക്കണമെന്നാണ്‌ ആഗ്രഹമെന്ന്‌ സുരേഷ്‌ഗോപി പറഞ്ഞിരുന്നു. 

 ഈശ്വരനെ പ്രാര്‍ത്ഥിക്കാന്‍ എനിക്ക്‌ പിന്തുണയേകുന്ന പൂജാരി സമൂഹം കണ്‍കണ്ടദൈവമാണ്‌. മാംസവും ചോരയുമുളള ഈശ്വരന്‍മാരാണ്‌ പൂണൂല്‍ സമൂഹം. ആരും നിങ്ങളെ അടിച്ചമര്‍ത്താന്‍ പാടില്ല.

 ബ്രാഹ്മണ സമൂഹത്തിന്‌ അര്‍ഹമായത്‌ കിട്ടണം. അതിന്‌ രാഷ്ട്രീയ ദുഷ്ടലാക്കുകള്‍ വെടിഞ്ഞ്‌ സമൂഹത്തിന്‌ നന്മ പകരുന്ന രാഷ്ട്രീയത്തിന്‌ പിന്തുണ നല്‍കണമെന്നും സുരേഷ്‌ ഗോപി പറഞ്ഞിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക