Image

അദ്വാനി രാഷ്ട്രപതിയാകണമെന്നായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ ആഗ്രഹമെന്ന്‌ ശത്രുഘ്‌നന്‍ സിന്‍ഹ

Published on 14 October, 2017
അദ്വാനി രാഷ്ട്രപതിയാകണമെന്നായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ ആഗ്രഹമെന്ന്‌ ശത്രുഘ്‌നന്‍ സിന്‍ഹ

ന്യൂദല്‍ഹി: എല്‍.കെ അദ്വാനി രാഷ്ട്രപതിയാകാനാണ്‌ 80 ശതമാനം ബി.ജെ.പിക്കാരും ആഗ്രഹിക്കുന്നതെന്ന്‌ മുതിര്‍ന്ന ബി.ജെ.പി നേതാവും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ. എന്‍.ഡി.ടി.വിക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ സിന്‍ഹയുടെ പ്രതികരണം.

മുന്‍ ഉപപ്രധാനമന്ത്രിയായിരുന്ന അദ്വാനിയെ പാര്‍ട്ടിയില്‍ ഒതുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക്‌ രണ്ട്‌ എം.പിമാര്‍ മാത്രമുള്ളപ്പോള്‍ ചേര്‍ന്ന താനെന്തിന്‌ പാര്‍ട്ടി വിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക