സാഹോദര്യത്തിന്റെ ഹൃദയഭൂവില്‍ ഉടലെടുത്ത
മലയാളി കൂട്ടായ്മയായ ഫില്ലി മലയാളി കൗണ്‍സിലിന്റെ ഓണാഘോഷവും (പി.എം.സി)
ഓണാഘോഷവും വാര്‍ഷിക പിക്നിക്കും വൈവിധ്യമാര്‍ന്ന പരിപാടികളോടെ
നടത്തപ്പെട്ടു. അധികാരത്തിനുവേണ്ടിയും കുടുംബവാഴ്ചയ്ക്കുവേണ്ടിയും സംഘടനകളെ
ഒറ്റുകൊടുക്കുന്ന ഈ കാലയളവില്‍ മലയാളികളുടെ ഈ കൂട്ടായ്മ പലതുകൊണ്ടും
വ്യത്യസ്തമാകുകയാണ്.
പി.എം.സിയുടെ വാര്‍ഷിക പിക്നിക്കും, ഫാദേഴ്സ് ഡേ സെലിബറേഷനും ജൂണ്‍
16,17,18 തീയതികളില്‍ മൗണ്ട് പോക്കനോട്സിലുള്ള ക്നോബെല്സ്
അമ്യൂസ്മെന്റ് റിസോര്‍ട്ടില്‍ വച്ചു നടത്തപ്പെട്ടു. ജൂണ്‍ 18-നു ഞായറാഴ്ച
വൈവിധ്യമാര്‍ന്ന ബാര്‍ബിക്യൂ വിഭവങ്ങള്‍കൊണ്ട് ഫാദേഴ്സ് ഡേ ദിനം
ആഘോഷിച്ചു.
ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ആഘോഷമായ തിരുവോണം സെപ്റ്റംബര്‍ 16-നു
ശനിയാഴ്ച വിവിധ പരിപാടികളോടെ ആഘോഷമായി നടത്തി. കലാപരിപാടികളും,
മത്സരങ്ങളുമായി കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ കിട്ടിയ അവസരം ഏവര്‍ക്കും
മറക്കാനാവാത്ത അനുഭവമായി. വിഭവസമൃദ്ധമായ ഓണസദ്യയും ആസ്വദിച്ച്, ഭാവി
പരിപാടികള്‍ ആസൂത്രണം ചെയ്ത് ഏവരും പിരിഞ്ഞു.
രാജു പടയാട്ടില്‍, സജി സെബാസ്റ്റ്യന്‍, മോഹന്‍ പി.സി. ജോജി ചെറുവേലില്‍,
ജയിംസ് കുരുവിള,, ജോയി കരുമത്തി, ജോര്‍ജ് അമ്പാട്ട്, ബെന്നി, ബിനു, വിനോദ്,
ലിസി രാജു, സ്വപ്ന സജി, മോളി മോഹന്‍, മഞ്ജു ജോളി, റോസമ്മ ജയിംസ്, ലിസി
അമ്പാട്ട്, സുമം ബെന്നി, ബിഞ്ചു ബിനു എന്നിവര്‍ വിവിധ പരിപാടികള്‍ക്ക്
നേതൃത്വം നല്കി.