Image

ഭിന്നിപ്പും സ്വാര്‍ത്ഥതയുമല്ല ഫൊക്കാനയെ വളര്‍ത്തിയത് അതിന്റെ ജനകീയ മുഖം മതേതരത്വമാണ് (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 14 October, 2017
ഭിന്നിപ്പും സ്വാര്‍ത്ഥതയുമല്ല ഫൊക്കാനയെ വളര്‍ത്തിയത് അതിന്റെ ജനകീയ മുഖം മതേതരത്വമാണ് (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
ഫൊക്കാനയുടെ 34 വര്‍ഷത്തെ ചരിത്രത്തിനു ഗതിമാറ്റം ഉണ്ടാക്കുന്ന കണ്‍വന്‍ഷന് കോടി ഉയരുവാന്‍ ഇനി മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചില ഓര്‍മ്മപ്പെടുത്തലുകള്‍ അത്യാവശ്യമാണെന്ന്
തോന്നിയതുകൊണ്ടാണ് ഈ കുറിപ്പ് .ലോകത്തു ആയിരക്കണിക്കിന് പ്രവാസി സംഘടനകള്‍ ഉണ്ട് .ഓരോ സംഘടകള്‍ക്കും ഓരോ അജണ്ടകള്‍ .ചില സംഘടനകള്‍ മത സംഘടനകള്‍ ,ചിലത് ജാതിസംഘടനകള്‍ ഒക്കെയാണ്.ഇത്തരം സംഘടനകളില്‍ നിന്നും സാമുഹ്യാസാംസ്കാരിക സംഘടനകളെ വേറിട്ടു നിര്‍ത്തുന്നത് അതിന്റെ മതേതര ബോധമാണ്.സമുഹത്തിലെ എല്ലാ ആളുകള്‍ക്കും കടന്നുവന്നിരിക്കാന്‍ ഒരിടം .പിറന്ന നാടും വീടും വിട്ടു വരുമ്പോള്‍ ഒന്നിച്ചുകൂടി ഓണവും ക്രിസ്തുമസും വിഷുവും റംസാനുമൊക്കെ ആഘോഷിക്കുവാന്‍ ഒരു വേദി .അതിനപ്പുറത്ത് വിവരമുള്ള ഒരാളും സാമൂഹ്യ സാംസ്കാരിക സംഘടനകളെ ജാതിയുടെയും മതത്തിന്റെയും പിന്നാമ്പുറത്ത് കൊണ്ടുകെട്ടുകയില്ല .എന്തുകൊണ്ടാണ് ഫൊക്കാന ജനകീയമായതു ?.വളരെ ലളിതമാണ് ഉത്തരം .മലയാളികളുടെ ഒരു സംഘടിതശക്തിയായി മാറാന്‍ ഇന്നുവരെ സാധിച്ചതാണ് ഫൊക്കാനയുടെ വിജയം.അമേരിക്കന്‍ മലയാളികളുടെ ചിന്താഗതി മനസ്സിലാക്കി പ്രവര്ത്തിക്കാന് സാധിച്ചതാണ് ഫൊക്കാനയെ ജനകീയമാക്കിയത്.

ഇവിടെ മലയാളികള്ക്കു ഭിന്നിപ്പും സ്വാര്ത്ഥമായ സംഘടിക്കലുമല്ല യുക്തമായത്. ഒരു തരത്തിലുള്ള അതിരുമല്ലാത്ത ഒരു സംഘടിതശക്തിയായി മാറുകയാണ് വേണ്ടത്.അത് മനസ്സിലാക്കി പ്രവര്ത്തിക്കാന് സാധിച്ചതാണ് ഫൊക്കാനയെ ജനകീയമാക്കിയത്. അതിരുകള്ക്കു വിഭാഗീയതകള്ക്കും എതിരെ ഒരു ശബ്ദമാകാന് കഴിഞ്ഞത്. പലര്ക്കും പല സംഘനകള്ക്കും ഒരു മാതൃകയായി മാറാനായത്.ചുരുക്കിപ്പറഞ്ഞാല് അമേരിക്കന് മലയാളികളുടെ സംഘടിതശക്തിയ്ക്കും സംഘടനതാല്പര്യത്തിനും നിമിത്തമായത് ഫൊക്കാനയാണ്.
വടക്കേ അമേരിക്കന് മലയാളികളുടെ കലാസാംസ്ക്കാരിക സംഘടനകളുടെ കേന്ദ്രബിന്ദുവാണ് ഫൊക്കാന. ഏതാണ്ട് 55 ലധികം അംഗസംഘടനകള്ക്കു ഫൊക്കാന നേതൃത്ത്വം നല്കുന്നു.വളരെ അധികംസംഘടനകള്‍ ഇപ്പോഴുംഅംഗത്വത്തിനുവേണ്ടി കാത്തിരിക്കുന്നു . മാതൃകാപരമായ സമീപനങ്ങളും പ്രവര്ത്തനങ്ങളുമാണ് ഈ സംഘടനയെ കരുത്തായി വളര്ത്തിയത്. നമ്മുടെ മികച്ച പ്രവര്ത്തനങ്ങള് കേരള സര്ക്കാരിനുപോലും ഒരു പ്രേരണയായിട്ടുണ്ട്.

മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരേയും വളര്ന്നു വരുന്നവരേയും ഫൊക്കാന ആദരിക്കുകയും പ്രോത്സാഹിപ്പിക്കുയും ചെയ്യുന്നുണ്ട്. മലയാളിയുട നാനാവിധമായ ഉന്നമനമാണ് നമ്മുടെ ലക്ഷ്യം.
ഭാഷാസ്‌നേഹം മാത്രമല്ല ഫൊക്കാനയുടെ യശ്ശസ്സ്. ജീവകാരുണ്യ പ്രവര്ത്തനത്തമാണ് ഫൊക്കാനയുടെ അറിയപ്പെടുന്നതു മറ്റൊരു പ്രവര്ത്തനം. ജീവകാരുണ്യ പ്രവര്ത്തനത്തില് വിശാലമായ കാഴ്ചപ്പാടും മനസ്സുമാണ് ഈ പ്രസ്ഥാനത്തിനുള്ളത്. കേരളത്തിലും ഇവിടേയും നിരവധി സഹായ പദ്ധതികള് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട; നടപ്പിലാക്കി വരുന്നമുണ്ട്. വേദനയനുഭവിക്കുന്നവര്ക്ക് കഴിവതും സഹായമെത്തിക്കുകയെന്നതാണ് ലക്ഷ്യം. അക്കാര്യത്തില് വളരെയധികം ആളുകള്ക്കു സാന്ത്വനമെത്തിയ്ക്കാന് മുപ്പത്തിനാല് വര്‍ഷങ്ങള്‍ കൊണ്ടു കഴിഞ്ഞു.ഈ മെയ് മാസത്തില്‍ ഫൊക്കാനയുടെ ആലപ്പുഴ നടന്ന കേരളാ കണ്‍വന്‍ഷനില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് സ്‌നേഹ വീട് കാരുണ്യപദ്ധതി .തുടക്കത്തില്‍ കേരളത്തിലെ എല്ലാ ജില്ലയ്ക്കും ഒരു വീട് നല്‍കുകയും തുടര്‍ന്ന്‌നേ താലൂക്ക് ,പഞ്ചായത്തു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നാല് മാസം പിന്നിട്ടു കഴിഞ്ഞപ്പോള്‍തന്നെ മുന്ന് ജില്ലകളില്‍ വീടുകള്‍ പണിത് താക്കോല്‍ദാനം നിര്‍വഹിക്കുകയും ബാക്കിയുള്ള ജില്ലകളില്‍ വിടുപണികള്‍ നല്ലരീതിയില്‍ പുരോഗമിക്കുകയും ചെയ്യുന്നു. ഈ വര്‍ഷം തന്നെ എല്ലാ ജില്ലകളിലുമുള്ള വീട്പണികളുടെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി താലൂക്ക് തലത്തിലേക്ക് കടക്കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യം.


അമേരിക്കന് രാഷ്ടീയസാമൂഹിക രംഗത്ത് സജ്ജീവമായി ഇടപെടാനൊരു ശക്തിയായി മലയാളിയെ വളര്ത്തിയെടുക്കുന്നതില് ഫൊക്കാനയ്ക്കു കഴിഞ്ഞു. മലയാളിയ്ക്കു വേണ്ടി സംസാരിക്കാനും അവരുടെ ആവലാതികളും ശബ്ദവും കേള്‌ക്കേണ്ടവരെ കേള്പ്പിക്കാനും പരിഹാരമുണ്ടാക്കാനും സാധിച്ചു. മലയാളികള്ക്കു വേണ്ടതു ചെയ്യാന് മടിച്ചു നിന്ന തലങ്ങളില്‍ ശക്തമായ പ്രേരണചെലുത്താനും പ്രശ്‌നപരിഹാരമുണ്ടാക്കാനും കഴിഞ്ഞു.

വിഷമസന്ധികള്‍ പലതും കടന്ന കരുത്താണ് ഇന്നും ഫൊക്കാനയുടെ വളര്‍ച്ചയുടെ ശക്തിമന്ത്രം. ഈ കരുത്ത് നാം സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സമുചിതം സംഘടിപ്പിച്ച് ആര്‍ജ്ജിച്ചതാണ്. കുട്ടികളേയും ചെറുപ്പക്കാരേയും വനിതകളേയയും എല്ലാം നാം കൂടെ കൂട്ടി. അവര്‍ക്കു അവസരങ്ങള്‍ നല്കി. അവരെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയും താരങ്ങളാക്കുകയും ചെയ്യുന്നു. ഫൊക്കാനയുടെ പ്ലാറ്റ്‌ഫോമിലൂടെ വളര്‍ന്നു വലുതായവരുടെ പട്ടിക നീണ്ടതാണ്!

എന്തെല്ലാം ഭിന്നതകള്‍ ഉണ്ടെങ്കിലും ഫൊക്കാനയെ തള്ളിപ്പറയുന്നതും തകര്‍ക്കാന്‍ ശ്രമിക്കുന്നതും ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിനു തുല്യമെല്ലെ?അത് തിരിച്ചറിയാന്‍ അമേരിക്കന്‍ മലയാളികളെ ആരും പഠിപ്പിക്കേണ്ടതില്ല .അവര്‍ അതിനു നിന്നു കൊടുക്കുന്നവരുമല്ല .നമ്മുടെ ലക്ഷം ഈ സംഘടന, നമ്മുടെ ഒരു രക്ഷാകവചമായി നിലനില്‍ക്കണം എന്നതാണ് .അതിനായി വിട്ടുവീഴ്ചകള്‍ വേണം .സഹകരണ മനോഭാവവും വേണം .പുത്തന്‍ ആശയങ്ങളും പുതിയ ആളുകളും വരുമ്പോള്‍ അതിനെ പിന്തുണയ്ക്കുകയും പ്രോത്‌സാഹിപ്പിക്കുകയും തെറ്റുമ്പോള്‍ തിരുത്തുകയുമാണ് വേണ്ടത് .

ഫൊക്കാനയുടെ വളര്‍ച്ചയില്‍ പ്രവര്‍ത്തിച്ച പലരും ഉണ്ട് അവരെ തെരഞ്ഞു പിടിച്ചു ആക്രമിക്കുന്നത്‌ശെരിയായ പ്രവണതയല്ല. സംഘടനയില്‍ ഇലക്ഷന്‍ വരും പോകും ആരാണോ വിജയിക്കുന്നത് അവര്‍ സംഘടന ഭാരവാഹികള്‍ ആകും. ഭിന്നതയ്ക്കും വിദ്വേഷത്തിനും ഫൊക്കാനയില്‍ സ്ഥാനമില്ല. ജനാധിപത്യ സംഘടനയില്‍ മത്സരം വരും. ഒരുകൂട്ടര്‍ ജയിക്കും. അതു കഴിയുമ്പോള്‍ എല്ലാവരും പഴയ സൗഹൃദത്തിലേക്കു തിരിച്ചുവരും. വിജയിക്കുന്ന വിജയികള്‍ എല്ലാവരെയും കുടി ഉള്‍പ്പെടുത്തി സംഘടനയെ നയിക്കും . അതാണ് ഫൊക്കാന സ്‌നേഹികള്‍ ആഗ്രഹിക്കുന്നതും.

ഫൊക്കാനയുടെ പ്രവര്‍ത്തങ്ങള്‍ വളരെ നല്ല രീതില്‍ പോകുന്നുണ്ടന്നും, 2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കാസിനോ യില്‍ വെച്ച് നടക്കുന്ന നാഷണല്‍ കണ്‍വന്‍ഷന്‍ ഒരു വമ്പിച്ച വിജയം ആയിരിക്കുമെന്ന് ഫൊക്കാനാ ഭാരവാഹികളായ തമ്പി ചാക്കോ , ഫിലിപ്പോസ് ഫിലിപ്പ്, ഷാജി വര്‍ഗിസ് ;ജോയ് ഇട്ടന്‍,ഡോ. ജോസ് കാനാട്ട്; ഡോ. മാത്യു വര്‍ഗീസ് , എബ്രഹാം വര്‍ഗീസ്, എബ്രഹാം കളത്തില്‍, സണ്ണി മറ്റമന, ജോര്‍ജി വര്‍ഗിസ്, പോള്‍ കറുകപ്പള്ളില്‍ , ലീലാ മാരോട്ട് , ടെറന്‍സണ്‍ തോമസ്, മറിയാമ്മ പിള്ള , ജോര്‍ജ് ഓലിക്കല്‍ തുടങ്ങിയവര്‍ അറിയിച്ചു.
Join WhatsApp News
Observer 2017-10-14 16:39:33
മതേതര്വതം ഒക്കെ ശരി തന്നെ, പക്ഷെ നടത്തിപ്പുകാരിൽ ഹിന്ദുക്കളുടേയോ മറ്റു മതസ്ഥരയുടേയോ പേര് കണ്ടില്ല. വെറുതെ ചോദിച്ചതാ ഉണ്ണിത്താനെ... അപ്പൊഴക്കും പിണങ്ങിയോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക