Image

കൊളോണില്‍ വി.അല്‍ഫോന്‍സാമ്മയുടെ തിരുനാളും ജപമാലയുടെ സമാപനവും ഒക്ടോബര്‍ 15 ന്

Published on 14 October, 2017
കൊളോണില്‍ വി.അല്‍ഫോന്‍സാമ്മയുടെ തിരുനാളും ജപമാലയുടെ സമാപനവും ഒക്ടോബര്‍ 15 ന്
 കൊളോണ്‍: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും കഴിഞ്ഞ പത്തു ദിനങ്ങളിലായി നടന്നു വന്ന ജപമാലവണക്കത്തിന്റെ പരിസമാപ്തിയും ഭക്ത്യാഡംബരപൂര്‍വം കൊളോണിലെ ഇന്ത്യന്‍ സമൂഹം ആഘോഷിക്കുന്നു.

കൊളോണ്‍ ബുഹ്‌ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. ഒക്ടോബര്‍ 15 ന് (ഞായര്‍) വൈകുന്നേരം നാലിനു ആഘോഷപരിപാടികള്‍ ആരംഭിയ്ക്കും. 

ആഘോഷമായ ദിവ്യബലിയും, ജപമാലയര്‍പ്പണവും, വിശുദ്ധയോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, പ്രദക്ഷിണവും, നേര്‍ച്ചയും, തിരുശേഷിപ്പ് ചുംബനവും തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിയ്ക്കും. 

വിവരങ്ങള്‍ക്ക്: ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ (കമ്യൂണിറ്റി ചാപ്‌ളെയിന്‍) 0221 629868, 01789353004, ഡേവീസ് വടക്കുംചേരി (കോഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍) 0221 5904183.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക