Image

ഫാ.തോമസ് പടിയംകുളത്തിന്റെ സുവര്‍ണജൂബിലിയാഘോഷം ജര്‍മനിയില്‍ നവംബര്‍ നാലിന്

Published on 14 October, 2017
ഫാ.തോമസ് പടിയംകുളത്തിന്റെ സുവര്‍ണജൂബിലിയാഘോഷം ജര്‍മനിയില്‍ നവംബര്‍ നാലിന്
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ആദ്യകാല മലയാളി വൈദികനായ ഫാ.തോമസ് പടിയംകുളം ജര്‍മനിയിലെ മലങ്കരസമൂഹവുമായി ചേര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ടില്‍ പൗരോഹിത്യത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു. 

നവംബര്‍ നാലിന് (ശനി) രാവിലെ 10.30 ന് ഫ്രാങ്ക്ഫര്‍ട്ടിലെ ഹെര്‍സ് ജേസു ദേവാലയത്തില്‍ (എക്കന്‍ഹൈമര്‍ ലാന്റ് സ്ട്രാസെ 326, 60435 ഫ്രാങ്ക്ഫര്‍ട്ട്/എക്കന്‍ഹൈം) ആണ് ചടങ്ങുകള്‍. 

മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ ജോഷ്വ മാര്‍ ഇഗ്‌നേഷ്യസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന സമൂഹബലിയില്‍ ലിംബുര്‍ഗ് രൂപത വികാരി ജനറാള്‍ മോണ്‍. വോള്‍ഫ്ഗാങ് റ്യോഷ് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്നു അനുമോദന സമ്മേളനവും പാരീഷ്ഹാളില്‍ സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. 

1967 നവംബര്‍ നാലിന് ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള ക്വേണിംഗ്‌സ്‌റ്റൈനിലെ സെന്റ് ആല്‍ബെര്‍ട്ട് മേജര്‍ സെമിനാരിയില്‍ മലങ്കരകത്തോലിക്കാസഭാ തലവനായിരുന്ന കാലം ചെയ്ത ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രഗോറിയോസില്‍ നിന്നാണ് ഫാ.തോമസ് വൈദികപട്ടം സ്വീകരിച്ചത്.

വിവരങ്ങള്‍ക്ക്: ഫാ.തോമസ് പടിയംകുളം 06198 573788 , ഫാ.സന്തോഷ് തോമസ് 0176 80383083, ജോസ് പൊന്‍മേലില്‍ 06192 961977, ജോര്‍ജ് മുണ്ടേത്ത് 06198 5877990 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക