Image

വചനങ്ങള്‍ക്ക് ജീവന്‍ ത്രസിപ്പിക്കുന്ന ശുശ്രൂഷകളുമായി ലണ്ടന്‍ റീജണല്‍ കണ്‍വന്‍ഷന്‍

Published on 14 October, 2017
വചനങ്ങള്‍ക്ക് ജീവന്‍ ത്രസിപ്പിക്കുന്ന ശുശ്രൂഷകളുമായി ലണ്ടന്‍ റീജണല്‍ കണ്‍വന്‍ഷന്‍
 ലണ്ടന്‍: പ്രശസ്ത തിരുവചന പ്രഘോഷകനും സെഹിയോന്‍ ശുശ്രൂഷകളുടെ സ്ഥാപകനുമായ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വന്‍ഷന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അവസാന വട്ട ഒരുക്കങ്ങള്‍ നടന്നുവരുന്നു. 

ഒക്ടോബര്‍ മാസത്തിലെ പരിശുദ്ധ ജപമാല സമര്‍പ്പണ നിറവില്‍ നയിക്കപ്പെടുന്ന പരിശുദ്ധാല്‍മ അഭിഷേക ശുശ്രൂഷയില്‍ അദ്ഭുത രോഗശാന്തികള്‍, വിടുതലുകള്‍, ഉദ്ധിഷ്ഠ കാര്യ സാധ്യങ്ങള്‍, ദൈവ കൃപകള്‍ എന്നിവയുടെ അനുഗ്രഹ വര്‍ഷ അനര്‍ഗള പ്രവാഹത്തിനു അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ വേദിയാവുന്‌പോള്‍ തിരുവചനത്തിനു കാതോര്‍ക്കുന്ന ഏവര്‍ക്കും നേര്‍സാക്ഷികളാവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനുമുള്ള സുവര്‍ണാവസരമായിരിക്കുമിത്. 

വിവിധ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങള്‍, പ്രാര്‍ഥനാ കൂട്ടായ്മകള്‍,കുടുംബ കൂട്ടായ്മകള്‍, ഭവനങ്ങള്‍,വ്യക്തികള്‍ എന്നിവ കേന്ദ്രീകരിച്ച് യുകെയിലുടനീളം നടത്തുന്ന ഉപവാസ പ്രാര്‍ഥനകള്‍,അഖണ്ഡ ജപമാലകള്‍,വിശുദ്ധ കുര്‍ബാന സമര്‍പ്പണങ്ങള്‍, പരിത്യാഗങ്ങള്‍, മധ്യസ്ഥ പ്രാര്‍ഥനകള്‍ എന്നിവക്ക് ലഭിക്കുന്ന ദൈവീക സമ്മാനങ്ങള്‍ ഓരോരോ കണ്‍വന്‍ഷന്‍ സെന്ററുകളെയും അദ്ഭുത വിജയങ്ങളുടെ വിളനിലമാക്കും. 

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ വിഭാവനം ചെയ്തു പ്രത്യേക താല്പര്യം എടുത്തു നയിക്കുന്ന പ്രഥമ സുവിശേഷവത്കരണ പദ്ധതിയായ അഭിഷേകാഗ്‌നി കണ്‍വന്‍ഷനുകള്‍ യുകെയുടെ ആധ്യാല്‍മികആല്മീയ തലങ്ങളില്‍ വിശ്വാസൈക്യ വിപ്ലവം തന്നെ സൃഷ്ടിക്കും.

എട്ടു മേഖലകളായി നടത്തപ്പെടുന്ന പരിശുദ്ധാത്മ ശുശ്രൂഷകളുടെ സമാപനമായി ലണ്ടന്‍ റീജണല്‍ വചന ശുശ്രൂഷ ഒക്ടോബര്‍ 29 ന് (ഞായര്‍) അല്ലിന്‍സ് പാര്‍ക്കില്‍ നടത്തപ്പെടും. രാവിലെ 9.30 നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന ശുശ്രുഷകള്‍ വൈകുന്നേരം ആറിന് സമാപിക്കും. 

അനുഗ്രഹ സ്രോതസായി തിരുക്കര്‍മങ്ങള്‍ മാറ്റുന്നതിലേക്കു ഉപവാസ ശുശ്രുഷയായിട്ടാണ് അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ പങ്കെടുക്കുന്നവര്‍ ഭക്ഷണം കരുതേണ്ടതാണെന്ന് 

കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം, ചാപ്ലൈന്മാരായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ.ഹാന്‍സ് പുതിയകുളങ്ങര എന്നിവര്‍ അറിയിച്ചു.

വിലാസം: Allianz Park, Greenlands Lanes, Hendon, London NW4 1RL.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക