Image

മലങ്കര കത്തോലിക്കാ സഭയുടെ റീജണ്‍ ബൈബിള്‍ കലോത്സവം

Published on 14 October, 2017
മലങ്കര കത്തോലിക്കാ സഭയുടെ റീജണ്‍ ബൈബിള്‍ കലോത്സവം
  
ലണ്ടന്‍: വളര്‍ന്നുവരുന്ന കുട്ടികളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കി ലണ്ടനില്‍ സംഘടിപ്പിച്ചുവരുന്ന വിശ്വാസ പരിശീലന ദിനാചരണവും ബൈബിള്‍ കലോത്സവവും അവിസ്മരണീയമായി. 

ലണ്ടന്‍ ഭാഗത്തുള്ള ആറു മിഷന്‍ കേന്ദ്രങ്ങളുടെ കൂടിവരവാണ് ലണ്ടനില്‍ ക്രമീകരിച്ചത്. മലങ്കര കത്തോലിക്കാ സഭയുടെ യുകെ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കംമൂട്ടില്‍ ബൈബിള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. നാഷണല്‍ കൗണ്‍സില്‍ പ്രതിനിധി ബെന്നി സൗത്താംപ്ടണ്‍, വിശ്വാസ പരിശീലന കോഓര്‍ഡിനേറ്റര്‍മാരായ ജോബിന്‍, ജെറി എന്നിവര്‍ സംസാരിച്ചു. 

മാതാപിതാക്കള്‍ക്കായി സംഘടിപ്പിച്ച സെമിനാറില്‍ വിശ്വാസ പരിശീലനത്തില്‍ മാതാപിതാക്കളുടെ പങ്ക് എന്ന് വിഷയം പഠന വിധേയമാക്കി. ഈസ്റ്റ് ലണ്ടന്‍, വെസ്റ്റ് ലണ്ടന്‍, സൗത്താംപ്ടണ്‍, ക്രോയിഡോണ്‍, ലൂട്ടന്‍, ആഷ്‌ഫോര്‍ഡ് എന്നീ മിഷനുകളിലെ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ജിസിസി പരീക്ഷയില്‍ ഉന്നത വിജയം നേടിയ സെറഫി സുനില്‍, ജൂഡിന്‍ സെബാസ്റ്റ്യന്‍, ഏയ്ഞ്ചല്‍ പ്രകാശ്, ലിയ ഷീന്‍ എന്നിവരെയും സണ്‍ഡേ സ്‌കൂള്‍ പരീക്ഷയില്‍ വിജയികളായവരെയും വിശ്വാസ പരിശീലനരംഗത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ടിക്കുന്ന മതാധ്യാപകരേയും ചടങ്ങില്‍ ആദരിച്ചു.

ബൈബിള്‍ കലോത്സവത്തിന് ജോബിന്റെ നേതൃത്വത്തിലുള്ള കോഓര്‍ഡിനേറ്റര്‍ കമ്മിറ്റിയും സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ മിഷനും നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക