Image

'കൊയ്ത്ത്’ സിഡി പ്രകാശനം ചെയ്തു

Published on 14 October, 2017
'കൊയ്ത്ത്’ സിഡി പ്രകാശനം ചെയ്തു

 കുവൈത്ത്: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് മഹാഇടവകയുടെ ഈ വര്‍ഷത്തെ ആദ്യഫല പെരുന്നാളിനോട് അനുബന്ധിച്ചു തയാറാക്കിയ 'കൊയ്ത്ത്’ എന്ന ഗാനം പുറത്തിറങ്ങി. നവംബര്‍ മൂന്നിന് (വെള്ളി) ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ അബാസിയയില്‍ നടക്കുന്ന ആദ്യഫലപെരുന്നാളിനോട് അനുബന്ധിച്ചാണ് ഗാനം പുറത്തിറക്കിയിട്ടുള്ളത്. ടൈറ്റസ് മാത്യുവാണ് ഗാനത്തിന് രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. കുവൈറ്റ് മഹാഇടവകയിലെ ഗായകസംഘത്തിലെ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 75 ല്‍ അധികം അംഗങ്ങള്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

വികാരി ഫാ. ജേക്കബ് തോമസ്, സഹവികാരി ഫാ. ജിജു ജോര്‍ജ്, ഫാ. ഇ.പി. വര്‍ഗീസ്, ഇടവക ട്രസ്റ്റി അജീഷ് എം. തോമസ്, ഇടവക സെക്രട്ടറി ഏബ്രഹാം സി. അലക്‌സ്, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ പി.ജി. അലക്‌സാണ്ടര്‍, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഫിനാന്‍സ് കണ്‍വീനര്‍ ജേക്കബ് വി. ജോബ്, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ പ്രോഗ്രാം കണ്‍വീനര്‍ അനീഷ് തോമസ്, പബ്ലിസിറ്റി കണ്‍വീനര്‍മാരായ മനോജ് ഏബ്രഹാം, അബി അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക