Image

അഹമ്മദ് മേലാറ്റൂര്‍ നിര്യാതനായി

Published on 14 October, 2017
അഹമ്മദ് മേലാറ്റൂര്‍ നിര്യാതനായി
റിയാദ്: രണ്ടു പതിറ്റാണ്ടിലേറെ റിയാദിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന സാമൂഹ്യപ്രവര്‍ത്തകനും റിയാദ് നവോദയയുടെ ആക്ടിംഗ് പ്രസിഡന്റുമായിരുന്ന അഹമ്മദ് മേലാറ്റൂര്‍ (58) ഹൃദയാഘാതത്തെത്തുടര്‍ന്ന് റിയാദില്‍ നിര്യാതനായി. 

മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ സ്വദേശിയായ അഹമ്മദ്, നിലന്പൂരിനടുത്ത ചക്കാലക്കൂത്തിലാണ് താമസം. 32 വര്‍ഷമായി റിയാദിലെ ഖുറാബിയിലെ അല്‍നുവൈസിര്‍ കന്പനിയില്‍ ജോലി ചെയ്തു വരുന്ന അഹമ്മദ് വെള്ളിയാഴ്ച പുലര്‍ച്ചെ ശാരറയിലിലുള്ള വീട്ടിലെ ബാത്‌റൂമില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

റിയാദിലെ സാമൂഹ്യസാംസ്‌കാരിക സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന അഹമ്മദ് റിയാദിലെ പൊതസമൂഹത്തിന് ചിരപരിചിതനായിരുന്നു. ഭാര്യ: ഖമറുന്നീസ. മക്കള്‍: മെല്‍ഹിന്‍, മെഹര്‍. പിതാവ്: പരേതനായ ഉണ്ണിമൊയ്തീന്‍. മാതാവ്: ആയിഷ.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക