Image

പതിയെ (കവിത: ബിന്ദു ഗോപന്‍)

Published on 14 October, 2017
പതിയെ (കവിത: ബിന്ദു ഗോപന്‍)
പകലിനെയും ഭയമായി
പകലിലെ കാഴ്ചകളെ
പകലിലെ മുറുമുറുപ്പുകളെ
നാവിനു പകരം
കത്തിയും വിഷവുമായി
ചങ്ങാത്ത മുറപ്പിച്ചവരെ,
ചിതതന്‍ കടയ്ക്കലോളം
വലിച്ചിഴച്ച ബന്ധങ്ങളെ
വളര്‍ന്നുയരും നിഴല്‍ രൂപങ്ങളെ
നിന്നെയുംഎന്നെയും
ഇനി
ഭയം ബാക്കിയാകുന്നു
ഭയം മാത്രമാകുന്നു
ഞാനില്ലാതാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക