Image

മാര്‍ യൗസേബിയൂസിന് യാത്രയയപ്പ്

Published on 14 October, 2017
മാര്‍ യൗസേബിയൂസിന് യാത്രയയപ്പ്
ന്യൂയോര്‍ക്ക്: അമേരിക്കയിലെയും കാനഡയിലെയും സീറോ മലങ്കര കത്തോലി ക്കാ രൂപതയുടെ പ്രഥമ ഇടയന്‍ തോമസ് മാര്‍ യൗസേബിയൂസ് മെത്രാപ്പൊലീത്തയുടെ ഔദ്യോഗിക യാത്രയയപ്പ് 2017 ഒക്ടോബര്‍ 28 ന് എല്‍മണ്ടിലെ സീറോ മലങ്കര കത്തീഡ്രല്‍ ദേവാലയത്തില്‍വച്ച് നടത്തപ്പെടുന്നു. അന്നേ ദിവസം രാവിലെ 10ന്മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമിസ് ബാവയുടെ മുഖ്യകാര്‍മ്മി കത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിക്കുശേഷം യാത്രയയപ്പ് മീറ്റിങ്ങ് നടത്തപ്പെടും.

2010 ജൂലൈ 14ന് പരിശുദ്ധ ബനഡിക്ട് പതിനാറാമന്‍ പാപ്പാ സീറോമലങ്കര കത്തോലിക്കാ വിശ്വാസികള്‍ക്കായി അമേരിക്കയില്‍ ഒരുഎക്‌സാര്‍ക്കേറ്റ് സ്ഥാപിക്കുകയും അതിന്റെ ചുമതലമാര്‍ യൗസേബിയൂസിനെ ഏല്പിക്കുകയും ചെയ്തു. അന്നുമുതല്‍ അദ്ദേഹത്തിന്റെ മികവാര്‍ന്ന നേതൃത്വത്തില്‍ നടന്നുവന്ന സഭാപ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി 2015 ഡിസംബര്‍ 18ന് പരിശുദ്ധ ഫ്രാന്‍സിസ് പാപ്പാ പ്രസ്തുത എക്‌സാര്‍ക്കേറ്റിനെ സെന്റ് മേരി, ക്വീന്‍ ഓഫ് പീസ് സീറോ മലങ്കരകത്തോലിക്കാ എപ്പാര്‍ക്കിആയി ഉയര്‍ത്തുകയും മാര്‍യൗസേബിയൂസിനെ അതിന്റെഅദ്ധ്യക്ഷനായി നിയമിക്കുകയും ചെയ്തു.

ആഗോള കത്തോലിക്കാസഭയുടെ വൈവിധ്യമാര്‍ന്ന പാരമ്പര്യങ്ങളുടെ ആ ത്മിക സമ്പത്ത് അമേരിക്കയിലെ കത്തോലിക്കാസഭയ്ക്ക ്പകര്‍ന്നു നല്‍കുന്നതില്‍ ശ്രദ്ധിച്ചിരുന്ന മാര്‍ യൗസേബിയൂസിന്റെ പ്രവര്‍ത്തന ഫലമായാണ് സീറോ മലങ്കരസഭയ്ക്ക് അന്ത്യോക്യന്‍ ആത്മീകത യും മലങ്കരപൈതൃകവും സമ്മേളിപ്പിച്ചുകൊണ്ട്‌സ്വന്തമായിഒരു കത്തീഡ്രലും ചാന്‍സറിയും വിവിധകേന്ദ്രങ്ങളില്‍ സ്വന്തമായി ദേവാലയങ്ങളും ഉണ്ടായത്.

ഒട്ടുമിക്ക ആരാധനാക്രമ പുസ്തകങ്ങളും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നതിന് അദ്ദേഹത്തിന് ഇക്കാലയളവില്‍ കഴിഞ്ഞു.

1986 -ല്‍ വൈദികനായി അഭിഷേകംചെയ്യപ്പെട്ട മാര്‍ യൗസേബിയൂസ് 1997ലാണ ്‌റോമിലെ ഗ്രിഗോറിയന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയത്. വിവിധ സെമിനാരികളിലെ പ്രാഫസര്‍, ഇടവകവികാരി, തിരുവനന്തപുരം അതിരൂപതയുടെ പ്രീസ്റ്റ് പേഴ്‌സണല്‍, പ്രസ്ബിറ്റര്‍ കൗണ്‍സില്‍ സെക്രട്ടറി, സീറോ മലങ്കരസഭാ വൈദികരുടെ സിനഡല്‍ കമ്മീഷന്‍ സെക്രട്ടറി, സര്‍വോദയ വിദ്യാലയ സ്കൂളുകളുടെ ബര്‍സാര്‍, സംഘാടകന്‍, എഴുത്തുകാരന്‍ എന്നീനിലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള മാര്‍ യൗസേബിയൂസ് 1998 ഏഷ്യന്‍ മെത്രാന്‍മാരുടെ സിനഡില്‍തിയോളജിക്കല്‍ എക്‌സ്പര്‍ട്ട് ആയും പങ്കെടുത്തിട്ടുണ്ട്. സീറോ മലങ്കര കത്തോലിക്കാ സഭയിലെ പുതതായി രൂപീകരിക്കപ്പെട്ട പാറശാലരൂപതയുടെ ്രപഥമ അദ്ധ്യക്ഷനായിട്ടാണ് മാര്‍ യൗസേബിയൂസിന്റെ പുതിയ നിയോഗം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക