Image

കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ആഭിമുഖ്യത്തില്‍ "കാട്ടുകുതിര' ഒക്ടോബര്‍ 21 നു മയാമിയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 14 October, 2017
കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ആഭിമുഖ്യത്തില്‍ "കാട്ടുകുതിര' ഒക്ടോബര്‍ 21 നു മയാമിയില്‍
മയാമി: എണ്‍പതുകളില്‍ കേരളത്തിലുടനീളം സാമൂഹിക സാംസ്കാരികമണ്ഡലങ്ങളില്‍ ചലനങ്ങള്‍ സൃഷ്ടിച്ച എസ്.എല്‍. പുരം സദാനന്ദന്റെ "കാട്ടുകുതിര' എന്ന സുപ്രസിദ്ധ നാടകം, കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 21 നു ശനിയാഴ്ച്ച വൈകിട്ട് 6 .30 നു കൂപ്പര്‍സിറ്റി ഹൈസ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നു. സാന്‍ഫ്രാന്‍സിസ്‌കോ ബേ സര്‍ഗ്ഗവേദിയാണ് "കാട്ടുകുതിര "ഇവിടെ പുനരാവിഷ്കരിക്കുന്നത്.

ജോണ്‍ കൊടിയന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ഈനാടകത്തില്‍ സര്‍ഗ്ഗവേദിയുടെ പ്രമുഖകലാകാരന്മാരും കലാകാരികളു ംരംഗത്തെത്തുന്നു.

ഹരികൈന്‍ ഇര്‍മ മൂലം സെപ്റ്റംബര്‍ 15 നു നടത്താന്‍ കഴിയാതെ പോയ "നിങ്ങളോടൊപ്പം' എന്ന ഷോയ്ക്കു പകരമായാണ് കേരളം സമാജം " കാട്ടുകുതിര" നാടകം സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 15 ലെ പരിപാടിക്ക് ടിക്കറ്റ് എടുത്തിട്ടുള്ളവര്‍ക്ക് അതെ ടിക്കറ്റില്‍തന്നെ ഈനാടകത്തിനും പ്രവേശനം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിക്കുന്നു.

ഹോളിവുഡ് മോര്‍ട്‌ഗേജ് കോര്‍പറേഷന്‍ (ജോ കുരുവിള) ആണ് ഈ പരിപാടിയുടെ ഇവന്റ് സ്‌പോണ്‍സര്‍. ഓറഞ്ച് വിങ് ഏവിയേഷന്‍ (വിപിന്‍ വിന്‍സെന്റ്), മാസ്സ് മ്യൂച്ചല്‍ (ജോര്‍ജ് ജോസഫ്), സ്‌കൈ പ്രോപ്പര്‍ട്ടി ക്ലെയിംസ് (കാര്‍ലോസ്വേഗാ), ഫാമിലി മെഡിക്കല്‍ സെന്റര്‍ (ജോസഫ് ജയിംസ്), അയാനാ റിയല്‍ പ്രോപ്പര്‍ട്ടിസര്‍വീസ് (ബിജു ജോണ്‍), ദികെ. കമ്പനി (ജിനോ കുറിയാക്കോസ്), രുചി റെസ്‌റ്റോറന്റ് (ബിജു പുത്തന്‍പുരക്കല്‍), മദ്രാസ് കഫേ (സോയി തോമസ്), (ഗുഡ്പില്‍ ഫാര്‍മസി (സുജിത് ജോണ്‍), തോമസ് ആന്‍ഡ് കമ്പനി സി.പി.എ (ജോസ് തോമസ്) തുടങ്ങിയവര്‍ ആണ് കേരളസമാജത്തിന്റെ ഈ വര്‍ഷത്തെ മറ്റുപ്രധാന സ്‌പോണ്‍സര്‍മാര്‍.

സാമൂഹിക പ്രതിബദ്ധതയോടു കൂടി, ജീവകാരുണ്ണ്യ പ്രവര്‍ത്തങ്ങള്‍ക്കു മുന്‍തൂക്കം കൊടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന കേരള സമാജത്തിന്റെ പ്രവര്‍ത്ത നഫണ്ടിലേക്കുള്ള ധനശേഖരണാര്‍ത്ഥം നടത്തുന്ന ഈ പരിപാടി വിജയപ്രദമാക്കിത്തീര്‍ക്കുവാന്‍ സൗത്ത് ഫ്‌ളോറിഡയിലെ എല്ലാ മലയ ാളി സുഹൃത്തുക്കളുടെയും സഹായസകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നതായി പ്രസിഡന്റ് സാജന്‍ മാത്യു, സെക്രട്ടറി ഷിജു കാല്പാദിക്കല്‍, ട്രഷറര്‍ ജോണറ്റു സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ അറിയിക്കുകയുണ്ടായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക