Image

അലഹബാദ്‌ യൂണിവേഴ്‌സിറ്റിയില്‍ എ.ബി.വി.പിക്ക്‌ കനത്ത തിരിച്ചടി

Published on 15 October, 2017
അലഹബാദ്‌ യൂണിവേഴ്‌സിറ്റിയില്‍ എ.ബി.വി.പിക്ക്‌ കനത്ത തിരിച്ചടി
ലക്‌നൗ: അലഹബാദ്‌ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിക്ക്‌ കനത്ത തിരിച്ചടി. നാലു പോസ്റ്റുകളില്‍ സജാജ്‌ വാദി പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ സമാജ്‌വാദി ഛാത്ര സഭ വിജയിച്ചപ്പോള്‍ എ.ബി.വി.പിക്ക്‌ ഒരു സീറ്റ്‌ മാത്രമേ ലഭിച്ചുള്ളൂ.

സോഷ്യലിസ്റ്റ്‌- ഇടതുപാര്‍ട്ടിക്ക്‌ സ്വാധീനമുണ്ടായിരുന്ന യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി എ.ബി.വി.പിയായിരുന്നു മേധാവിത്വം പുലര്‍ത്തിയത്‌. എന്നാല്‍ ഇത്തവണ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌, ജോയിന്റ്‌ സെക്രട്ടറി, കള്‍ച്ചറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ വിജയിച്ച്‌ എസ്‌.സി.എസ്‌ ശക്തമായ തിരിച്ചുവരവു നടത്തി.


ജനറല്‍ സെക്രട്ടറി പോസ്റ്റിലാണ്‌ എ.ബി.വി.പി ആശ്വാസ ജയം നേടിയത്‌. 2015ല്‍ അഞ്ച്‌ പോസ്റ്റുകളില്‍ നാലു പോസ്റ്റുകളിലും എ.ബി.വി.പി വിജയംനേടിയിരുന്നു. പ്രസിഡന്റ്‌ സ്ഥാനം മാത്രമാണ്‌ അവര്‍ക്ക്‌ നഷ്ടമായത്‌. 2016ല്‍ മുന്നേറ്റം ആവര്‍ത്തിച്ച എ.ബി.വി.പി പ്രസിഡന്റ്‌, ജോയിന്റ്‌ സെക്രട്ടറി സ്ഥാനങ്ങളില്‍ വിജയിച്ചു.
സമാജ്‌വാദി പാര്‍ട്ടിയുടെ അവനിഷ്‌ കുമാറാണ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക