Image

നാടകം ഡോട്ട് കോം റിയാദ് നാടകവേദി & ചില്‍ഡ്രന്‍സ് തിയ്യറ്റര്‍ എട്ടാമത് വാര്‍ഷികത്തിനൊരുങ്ങുന്നു

Published on 15 October, 2017
നാടകം ഡോട്ട് കോം റിയാദ് നാടകവേദി & ചില്‍ഡ്രന്‍സ് തിയ്യറ്റര്‍ എട്ടാമത് വാര്‍ഷികത്തിനൊരുങ്ങുന്നു

നാടകം ഡോട്ട് കോം റിയാദ് നാടകവേദി & ചില്‍ഡ്രന്‍സ് തിയ്യറ്റര്‍ എട്ടാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെയും, റിയാദ് വനിതാ നാടകവേദി ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെയും ഭാഗമായി അംഗങ്ങളുടെ ജനറല്‍ ബോഡി യോഗവും, കുടുംബസംഗമവും നടന്നു. തുമാമയില്‍ 6/10/2017 വെള്ളിയാഴ്ച്ച പ്രസിഡന്റ് ശാം പന്തളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ വിശ്വനാഥന്‍ സ്വാഗതവും സെക്രട്ടറി ശരത് അശോക് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ട്രഷറര്‍ സെലിന്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ ദീപക് കലാനി എട്ടാം വാര്‍ഷിക പരിപാടികളെക്കുറിച്ച് വിശദീകരിച്ചു.

 വനിതാ നാടക വേദി സെക്രട്ടറി സവിത ജെറോം വനിതാ നാടകവേദിയുടെ പ്രവര്‍ത്തനറിപ്പോര്‍ട്ടും, ചെയര്‍പേഴ്‌സണ്‍ ദിഷ ശരത് വരുംവര്‍ഷ തുടര്‍പരിപാടികളുടെ രൂപരേഖ അവതരിപ്പിക്കുകയും ചെയ്തു. വനിതാ നാടകവേദി ചീഫ് കോഡിനേറ്റര്‍ ആസിയ അബ്ദുള്‍ റഹ്മാന്‍ ഒന്നാം വാര്‍ഷിക പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയും,  ട്രഷറര്‍ ജയന്തി വിശ്വനാഥന്‍ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. ഹാഷിഖ് വലപ്പാട് നന്ദി പറഞ്ഞു. ജനറല്‍ ബോഡിയുടെ ഭാഗമായി 15 അംഗങ്ങള്‍ ഉള്ള സെന്‍ട്രല്‍ കമ്മറ്റിയും നിലവില്‍ വന്നു. 

എട്ടാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി നാടവേദിയുടെ വാര്‍ഷികനാടകവും, വനിതകള്‍ മാത്രമായി അരങ്ങിലെത്തിക്കുന്ന മറ്റൊരു നാടകവുമടക്കം 2 നാടകങ്ങള്‍ അരങ്ങിലെത്തിക്കാന്‍ തീരുമാനിച്ചു. ചതുരക്കളി, കുഞ്ഞാലിമരക്കാര്‍, നീലക്കുയില്‍ എന്നീ വ്യത്യസ്ഥമായ നാടകാനുഭവങ്ങള്‍ പകര്‍ന്ന 3 വാര്‍ഷിക നാടകങ്ങള്‍ക്കും, 5 ലഘുനാടകങ്ങള്‍ക്കും ശേഷം നാടകവേദിയുടെ ഒന്‍പതാമത്തെ നാടകവുമായാണ് എട്ടാം വാര്‍ഷികം ഒരുങ്ങുന്നത്. ഇന്ത്യന്‍ നാടകവേദികളില്‍ നിറസാന്നിധ്യവും, നിരവധി തവണ സംഗീത നാടക അക്കാദമിയുടെയും, കേന്ദ്രകേരള സര്‍ക്കാരുകളുടെയും തിയ്യറ്റര്‍ അവാര്‍ഡിനര്‍നായ സംവിധായകനും,  സാങ്കേതിക പ്രവര്‍ത്തകരും വാര്‍ഷിക നാടക പരിപാടികളുടെ വിജയത്തിനായി റിയാദില്‍ പരിശീലനത്തിനെത്തും. 

ഈ രണ്ട് നാടകങ്ങളും റിയാദിലെ അസ്സ്വാദകര്‍ക്ക് നാടവേദി അരങ്ങിലെത്തിച്ച കഴിഞ്ഞകാല നാടകങ്ങളില്‍ നിന്നും തികച്ചും വേറിട്ടൊരനുഭവമായിരിക്കും സമ്മാനിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു. അഭിനയിക്കാനും, മറ്റ് സാങ്കേതിക വിഭാഗങ്ങളില്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനും താല്പര്യമുള്ളവര്‍ താഴെക്കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. 0507069704/ 0551606537.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക