Image

സൗദിയില്‍ ഗൃഹോപകരണ നിര്‍മ്മാണശാലയ്‌ക്ക്‌ തീപിടിച്ച്‌ 10 പേര്‍ മരിച്ചു; എട്ട്‌ പേര്‍ ഇന്ത്യക്കാര്‍

Published on 15 October, 2017
സൗദിയില്‍ ഗൃഹോപകരണ നിര്‍മ്മാണശാലയ്‌ക്ക്‌ തീപിടിച്ച്‌ 10 പേര്‍ മരിച്ചു; എട്ട്‌ പേര്‍ ഇന്ത്യക്കാര്‍


റിയാദ്‌: സൗദി അറേബ്യയില്‍ ഗൃഹോപകരണ നിര്‍മാണ കേന്ദ്രത്തിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ എട്ട്‌ ഇന്ത്യക്കാരടക്കം 10 പേര്‍ മരിച്ചു. റിയാദിലെ ഷിഫയില്‍ ബദര്‍സ്‌ട്രീറ്റിലുള്ള ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രത്തിലാണ്‌ അഗ്‌നിബാധ ഉണ്ടായത്‌.

ഇന്ത്യക്കാരുടേതാണ്‌ സ്ഥാപനം. മരിച്ച രണ്ടുപേര്‍ ബംഗ്ലാദേശ്‌ പൗരന്‍മാരാണെന്നാണ്‌ പ്രാഥമിക വിവരം. പുലര്‍ച്ചെയാണ്‌ അപകടം ഉണ്ടായത്‌. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകടകാരണമെന്നാണ്‌ പ്രാഥമിക നിഗമനം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക