Image

മാഞ്ചസ്റ്റര്‍ റീജന്‍ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 22ന്

Published on 15 October, 2017
മാഞ്ചസ്റ്റര്‍ റീജന്‍ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 22ന്
   സ്‌കന്ദോര്‍ഫ്: ഗ്രേറ്റ് ബ്രിട്ടന്‍ ബൈബിള്‍ കലോത്സവത്തിന്റെ റീജന്‍ തലത്തിലുള്ള മത്സരങ്ങള്‍ പുരോഗമിക്കവെ മാഞ്ചസ്റ്റര്‍ റീജണിലെ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 22നു ഞായറാഴ്ച രാവിലെ ഒന്പതു മുതല്‍ വൈകിട്ട് ആറു വരെ കിംബര്‍ളി പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററില്‍ വച്ചു നടക്കും. 

രാവിലെ ഒന്പതിനു വി. കുര്‍ബാനയോടെ ആരംഭിക്കും. തുടര്‍ന്നു ആഘോഷപൂര്‍വമായ ബൈബിള്‍ പ്രതിഷ്ഠയും അതിനുശേഷം നാലു വിശുദ്ധരുടെ പേരുകളായി തിരിച്ചിട്ടുള്ള നാലു സ്‌റ്റേജുകളില്‍ പരിപാടികള്‍ ആരംഭിക്കും. വിശാലമായ പാര്‍ക്കിംഗ് സൗകര്യമുണ്ടായിരിക്കും. മിതമായ നിരക്കില്‍ ഉച്ചഭക്ഷണം സംഘാടകരായ സ്‌കന്ദോര്‍ഫ് വിശ്വാസി സമൂഹം ഒരുക്കുന്നുണ്ട്. 

വൈകിട്ട് ആറോടുകൂടി നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിമ്മിച്ചന്‍ ജോര്‍ജ് (07402 157888), ഡൊമിനിക് സെബാസ്റ്റ്യന്‍ (07830 205860). 

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക