Image

ഏഴാമത് വൈക്കം മുഹമ്മദ്ബഷീര്‍ പുരസ്‌കാരദാനം: റാഫിള്‍ കൂപ്പണ്‍ ഉദ്ഘാടനം ചെയ്തു

Published on 15 October, 2017
ഏഴാമത് വൈക്കം മുഹമ്മദ്ബഷീര്‍ പുരസ്‌കാരദാനം: റാഫിള്‍ കൂപ്പണ്‍ ഉദ്ഘാടനം ചെയ്തു
  
 കുവൈത്ത്: ജനതാ കള്‍ച്ചറല്‍ സെന്റര്‍ (ജെസിസി) കുവൈറ്റ് നടത്തുന്ന ഏഴാമത് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരദാനവും വാര്‍ഷിക പരിപാടികളോടും അനുബന്ധിച്ചുള്ള റാഫള്‍ കൂപ്പണിന്റെ ഉദ്ഘാടനം ഹൈടെക് കന്പനി മാനേജിംഗ് ഡയറക്ടര്‍ നാസര്‍ സുലൈമാന്‍, കൂപ്പണ്‍ കണ്‍വീനര്‍ പ്രദീപ് പട്ടാന്പിക്ക് നല്‍കി നിര്‍വഹിച്ചു. 

നവംബര്‍ 17ന് മംഗഫ്, ഇന്ത്യന്‍ സെന്‍ട്രല്‍ എക്‌സംപ്ലറി സ്‌കൂളില്‍ വൈകുന്നേരം അഞ്ചിനാണ് പരിപാടി. പുരസ്‌കാര ജേതാവ് ഡോ: ഡി. ബാബു പോള്‍ പങ്കെടുക്കും. ഏഷ്യനെറ്റ് സ്റ്റാര്‍ സിംഗര്‍ ഫെയിം ആന്റണി നയിക്കുന്ന ഗാനമേളയും തുടര്‍ന്നു വിവിധ കലാപരിപാടികളും അരങ്ങേറും. 

ജെസിസിയുടെ മംഗഫ് ഓഫീസില്‍ ചടങ്ങില്‍ പ്രസിഡന്റ് സഫീര്‍ പി. ഹാരിസ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ വഹാബ് ഖലീല്‍ കായംകുളം എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം കണ്‍വീനര്‍ മധു എടമുട്ടം, കമ്മിറ്റി അംഗങ്ങളായ മണി പാനൂര്‍, ഷാജുദ്ദീന്‍ മാള, പ്രശാന്ത്, രാജേഷ്, രാമചന്ദ്രന്‍, ഷൈന്‍, ഡൊമനിക്, റഷീദ് കണ്ണവം, സജിമോന്‍, മുഹമ്മദ്‌കോയ തയ്യില്‍, വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക