Image

സൗദിയില്‍ വര്‍ക് ഷോപ്പിനു തീപിടിച്ചു പത്തുപേര്‍ മരിച്ചു

Published on 15 October, 2017
സൗദിയില്‍ വര്‍ക് ഷോപ്പിനു തീപിടിച്ചു പത്തുപേര്‍ മരിച്ചു
  
റിയാദ്: സൗദിയുടെ തലസ്ഥാനമായ റിയാദില്‍ ഫര്‍ണീച്ചര്‍ വര്‍ക് ഷോപ്പിനു തീപിടിച്ചു പത്ത് പേര്‍ മരിച്ചതായി സിവില്‍ ഡിഫെന്‍സ് അറിയിച്ചു. റിയാദില്‍ അല്‍ബദ്്ര സ്ട്രീറ്റിലുള്ള ഫര്‍ണീച്ചര്‍ വര്‍ക് ഷോപ്പില്‍ ഞായറാഴ്ച പുലര്‍ച്ചെ നാലിനാണ് അഗ്‌നിബാധയുണ്ടായത്. വിവരം അറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സും റെഡ് ക്രസന്റെ വിഭാഗവും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

അപടത്തില്‍പ്പെട്ട മൂന്നു പേരെ പരിക്കുകളോടെ രക്ഷപെടുത്തി. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മരിച്ചവരും ആശുപത്രിയില്‍ കഴിയുന്നവരും ഏതു രാജ്യക്കാരാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

റിപ്പോര്‍ട്ട്:അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക