Image

ആരാണ് വേങ്ങരയിലെ യഥാര്‍ത്ഥ വിജയി? (ജയ്ശങ്കര്‍ പിള്ള)

Published on 15 October, 2017
ആരാണ് വേങ്ങരയിലെ യഥാര്‍ത്ഥ വിജയി? (ജയ്ശങ്കര്‍ പിള്ള)
കേരളത്തിലെയും,പഞാബിലെയും രണ്ടു മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ അവസാനിച്ചു കഴിഞ്ഞു.ചേരി തിരിഞ്ഞു മാധ്യമങ്ങള്‍ അടക്കം ഉള്ളവര്‍ പോരിനിറങ്ങി.സമകാലിക സാമൂഹിക പ്രശ്‌നങ്ങള്‍,സാമ്പത്തീക മാറ്റങ്ങള്‍,വികസനം എല്ലാം ചര്‍ച്ചചെയ്യപ്പെട്ട തെരഞ്ഞെടുപ്പ്.കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാരിനെയും ,കേരളം ഭരിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാരിനെയും ഒരു പോലെ വിലയിരുത്തപ്പെട്ട സമയം.

കേരളത്തില്‍ ബി ജെ പി ചുവപ്പു ഭീകരതക്കെതിരെ ജന രക്ഷാ മാര്‍ച്ചു നടത്തി,രാഷ്ട്രീയ പാര്‍ട്ടികള്‍ കേരള ജനതയോട് ഭരണത്തിന്റെ വീഴ്ചകള്‍ എടുത്തു പറയുമ്പോള്‍ മോഡി സര്‍ക്കാരിന്റെ ഗുണങ്ങള്‍ പാടി പുകഴ്ത്താനും മറന്നില്ല.ഇവയൊന്നും ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് ഗുണമോ,ദോഷമോ ചെയ്യുന്ന ഒരു ഫലവും കൈവരിച്ചില്ല എന്ന് മാത്രം അല്ല കേരളത്തില്‍ മറഞ്ഞിരിക്കുന്ന ചില അലിഖിത സന്ധികളെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടി.

കേരളത്തിലെയും,കേന്ദ്രത്തിലെയും അഴിമതികള്‍,സ്വജന പക്ഷപാതം,ബീഫ് നിരോധനം,ക്രമസമാധാന തകര്‍ച്ച,വിദ്യാഭ്യാസ കച്ചവടം എല്ലാം യു ഡി എഫ് പ്രചാരണയുദ്ധമാക്കിയപ്പോള്‍ ഇടതു, വേങ്ങരയില്‍ കുഞ്ഞാലി കുട്ടി നിര്‍ബന്ധിതമായി വിളിച്ചു വരുത്തിയ തെരഞ്ഞെടുപ്പും,അവസാനമായി സോളാര്‍ ബോംബും പൊട്ടിച്ചു.അധികാരത്തിന്റെയും,ഭരണത്തിന്റെയും എല്ലാ മാര്‍ഗ്ഗങ്ങളും ഇടതു പക്ഷം ഉപയോഗിച്ച് എങ്കിലും പരാജായും മാത്രമാണ് ഫലം.

സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ യു ഡി എഫ് ല്‍ ഉള്ള പ്രശ്‌നങ്ങളില്‍ പോളിംഗ് നില ആദ്യ പകുതിയില്‍ വളരെ മോശം ആയിരുന്നു എങ്കിലും,ഇടതിന്റെ സോളാര്‍ ബോംബ് പൊട്ടിയതിനു ശേഷം പോളിംഗ് കൂടുകയും അത് ചരിത്രമാവുകയും ചെയ്തു.ഇത് ഇടതിന് ഗുണം ചെയ്യും എന്ന് കരുതിയവര്‍ ധാരണകള്‍ തിരുത്തുന്ന തരത്തില്‍ ആണ് അവസാന റൗണ്ടുകള്‍ വോട്ടെണ്ണുപോള്‍ യു ഡി എഫ് വോട്ടുകള്‍ നില മെച്ചപ്പെടുത്തുന്നു കാണിച്ചത്.ഇനിയും കേരളത്തിലെ ഇടതു മനസ്സിലാക്കേണ്ടത് ചേല രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു എന്ന് തന്നെ ആണ്.

എസ ഡി പി ഐ പോരാടിയത് സമകാലിക ഭരണത്തിനും,വര്‌ഗ്ഗെയതയ്ക്കും എതിരെ ആണ്.വിശപ്പിനെതിരെയും,പേടി ഇല്ലാതെ ജീവിക്കാനും വേണ്ടി ആണ് അവര്‍ വോട്ട് തേടിയത്.അതില്‍ അവര്‍ വിജയം കൈവരിച്ചു.അതുപോലെ തന്നെ വേങ്ങരയിലെ യഥാര്‍ത്ഥ കൊണ്‌ഗ്രെസ്സ് വിശ്വാസികള്‍ ഒരു ബോംബിലും തകരില്ല എന്ന മറുപടി യാണ് നല്‍കിയത്.വോട്ടിങ്ങില്‍ നിന്നും വേറിട്ട് നിന്ന കൊണ്‌ഗ്രെസ്സ് വോട്ടര്‍മാര്‍ സോളാര്‍ ബോംബ് പൊട്ടിച്ചതിനു ശേഷം ഇടതു സര്‍ക്കാരിനെതിരെ വന്നു വോട്ടിങ് രേഖപ്പെടുത്തിയത് ഖാദറിന്റെ ഭൂരിപക്ഷം ഇത്ര എങ്കിലും നിലനിര്‍ത്തി.യഥാര്‍ത്ഥത്തില്‍ വേങ്ങരയില്‍ വിജയിച്ചത് കോണ്‍ഗ്രസ്സും,എസ ഡി പി ഐ യും ആണ്.കേരളത്തിലെ ചുവപ്പു ഭീകരതയ്‌ക്കെതിരെയുള്ള വിലയിരുത്തല്‍ മാത്രമായിരുന്നു വേങ്ങര ഉപ തെരഞ്ഞെടുപ്പ് എന്ന് മാത്രമല്ല ഇത് ഇന്ത്യയില്‍ വളര്‍ന്നു വരുന്ന വര്‌ഗ്ഗെയതയ്ക്കു എതിരെയുള്ള വിലയിരുത്തലും ആയിരുന്നു.

കേന്ദ്രം ഭരിക്കുന്നവര്‍ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതും,സോഷ്യലിസ്റ്റു ആശയങ്ങള്‍ ഉള്‍കൊള്ളുന്ന എസ ഡി പി യുടെ നേട്ടം ഭാവിയില്‍ ഇടതിനും ,ലീഗിനും,ബി ജെ പി യ്ക്കും എതിരെ പതിയിരിക്കുന്ന വര്‍ഗ്ഗ ശത്രു ആണെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക