Image

ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 21 ശനിയാഴ്ച

മൊയ്തീന്‍ പുത്തന്‍ചിറ Published on 16 October, 2017
ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍   ഒക്ടോബര്‍ 21 ശനിയാഴ്ച
ആല്‍ബനി (ന്യൂയോര്‍ക്ക്): യുണൈറ്റഡി ക്രിസ്ത്യന്‍ ചര്‍ച്ച് ഓഫ് ആല്‍ബനി ഹാര്‍വസ്റ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 21 ശനിയാഴ്ച വൈകീട്ട് 6:00 മണിക്ക് ഫെസ്റ്റിവല്‍ ആരംഭിക്കുമെന്ന് സംഘാടകരായ ജോര്‍ജ് പി. ഡേവിഡും തോമസ് ജോസഫും അറിയിച്ചു.

പരമ്പരാഗതമായ രീതിയില്‍ തയ്യാറാക്കിയ വിവിധയിനം ഭക്ഷണ പദാര്‍ത്ഥങ്ങള്‍, വിനോദ പരിപാടികള്‍, സ്‌കിറ്റുകള്‍, മ്യൂസിക്,  ലേലം എന്നിവയെല്ലാം ഉള്‍പ്പെടുത്തി, എല്ലാവര്‍ക്കും ആനന്ദപ്രദമായ പരിപാടികളാണ് ഈ ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏവരെയും ഈ ആഘോഷവേളയിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സ്ഥലം: മക്‌കോണ്‍വില്‍ യുണൈറ്റഡ് മെഥഡിസ്റ്റ് ചര്‍ച്ച്, 1565 വെസ്‌റ്റേണ്‍ അവന്യു, ആല്‍ബനി, ന്യൂയോര്‍ക്ക് 12203.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് പി. ഡേവിഡ് 518 764 3665, തോമസ് കെ. ജോസഫ് 518 265 0467.


ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍   ഒക്ടോബര്‍ 21 ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക