Image

ബിജെപി സര്‍ക്കാരിനെതിരെ യുഎസ്‌ പ്രതിനിധി സഭയില്‍ രൂക്ഷവിമര്‍ശനം

Published on 16 October, 2017
ബിജെപി സര്‍ക്കാരിനെതിരെ യുഎസ്‌ പ്രതിനിധി സഭയില്‍ രൂക്ഷവിമര്‍ശനം

വാഷിങ്‌ടണ്‍: ഇന്ത്യയില്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണങ്ങള്‍ പരാമര്‍ശിച്ച്‌ അമേരിക്കന്‍ ജനപ്രതിനിധിസഭയില്‍ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം. ഗൗരി ലങ്കേഷ്‌ വധവും ദളിത്‌ എഴുത്തുകാരന്‍ കാഞ്ച ഐലയ്യക്കെതിരായ വധഭീഷണിയും ചൂണ്ടിക്കാട്ടി ഹാരോള്‍ഡ്‌ ട്രെന്റ്‌ ഫ്രാങ്ക്‌സ്‌ എന്ന പ്രതിനിധിയാണ്‌ യുഎസ്‌ സഭയില്‍ പ്രസംഗിച്ചത്‌.

അരിസോണയിലെ എട്ടാമത്‌ കോണ്‍ഗ്രഷണല്‍ ജില്ലയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധിയാണ്‌ ഹാരോള്‍ ട്രെന്റ്‌ ഫ്രാങ്ക്‌സ്‌. അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടുന്നു എന്നതിന്‌ ഉദാഹരണമായാണ്‌ ഫ്രാങ്ക്‌സ്‌ ഇന്ത്യയിലെ എഴുത്തുകാരുടെ കൊലപാതകം പരാമര്‍ശിച്ചത്‌.

ആഴ്‌ച്ചകള്‍ക്ക്‌ മുമ്പ്‌ കാഞ്ച ഐലയ്യയ്‌ക്ക്‌ നേരെ ടിഡിപി നേതാവ്‌ ടി ജി വെങ്കിടേഷില്‍ നിന്നുണ്ടായ വധഭീഷണിയും ഫ്രാങ്ക്‌സ്‌ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഇന്ത്യയിലെ ജാതീയ-സാമൂഹിക വ്യവസ്ഥയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ചുകൊണ്ടിരുന്ന ആളുമായ പ്രൊഫസര്‍ കാഞ്ച ഐലയ്യക്കെതിരെ ഇന്ത്യന്‍ പാര്‍ലമെന്റിലെ ഒരു ഹിന്ദു അംഗത്തില്‍ നിന്നും ആഴ്‌ച്ചകള്‍ക്ക്‌ മുമ്പ്‌ വധഭീഷണിയുണ്ടായി. 

ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരിലെ സഖ്യകക്ഷിയായ ഈ പാര്‍ലമെന്റംഗം കാഞ്ച ഐലയ്യയെ പരസ്യമായി തൂക്കിലേറ്റണം എന്ന്‌ പ്രസ്‌താവിക്കുകയുണ്ടായി.
കാഞ്ച ഐലയ്യക്കെതിരെ നിരവധി വധഭീഷണികള്‍ വന്നുകൊണ്ടിരിക്കുകയാണ്‌. ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ആള്‍ക്കൂട്ടം കല്ലുകളുമായി പ്രൊഫസറേയും സഹപ്രവര്‍ത്തകനേയും ആക്രമിച്ചു. ജീവന്‌ സുരക്ഷയില്ലാത്തതിനാല്‍ സ്വയം വിധിച്ച വീട്ടുതടങ്കലിലാണ്‌ കാഞ്ച ഐലയ്യയെന്നും ഫ്രാങ്ക്‌സ്‌ ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക