Image

ബെംഗളൂരുവില്‍ കെട്ടിടം തകര്‍ന്ന്‌ ആറ്‌ പേര്‍ മരിച്ചു

Published on 16 October, 2017
ബെംഗളൂരുവില്‍ കെട്ടിടം തകര്‍ന്ന്‌ ആറ്‌ പേര്‍ മരിച്ചു
 ബെംഗളൂരു: ബെംഗൂരുവില്‍ കെട്ടിടം തകര്‍ന്ന്‌ ആറ്‌ പേര്‍ മരിച്ചു. ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ്‌ അപകടമുണ്ടായത്‌. പൊട്ടിത്തെറിയില്‍ നാല്‌ വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്‌. 

തിങ്കളാഴ്‌ച രാവിലെ 6.30നായിരുന്നു സംഭവം. ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി സംഭവസ്ഥലം സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി.

ഫയര്‍ഫോഴ്‌സും ദേശീയ ദുരന്തനിവാരണസേനയും സ്ഥലത്തെത്തിയാണ്‌ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്‌. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന്‌ ലഭിച്ച ആറ്‌ മൃതദേഹങ്ങളില്‍ രണ്ടുപേര്‍ സ്‌ത്രീകളാണ്‌.

 ഇതില്‍ കലാവതി (68), രവിചന്ദ്രന്‍ (30) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ കര്‍ണ്ണാടക വികസന വകുപ്പ്‌ മന്ത്രി കെജി ജോര്‍ജ്‌ അഞ്ച്‌ ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബത്തിന്‌ 50000 രൂപയും  പ്രഖ്യാപിച്ചിട്ടുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക