Image

നവാഗതര്‍ ഒരുക്കുന്ന കുട്ടികളുടെ ചിത്രമായ 'പിള്ളേഴ്‌സ്‌'ലെ ആദ്യ ഗാനം റിലീസ്‌ ചെയ്‌തു

Published on 16 October, 2017
 നവാഗതര്‍ ഒരുക്കുന്ന കുട്ടികളുടെ ചിത്രമായ  'പിള്ളേഴ്‌സ്‌'ലെ ആദ്യ ഗാനം റിലീസ്‌ ചെയ്‌തു
 കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, കുട്ടികളുടെ ചിത്രമായ 'പിള്ളേഴ്‌സ്‌'ലെ ആദ്യ ഗാനം റിലീസ്‌ ചെയ്‌തു. `സൈക്കിള്‍ ` എന്ന ഗാനം ജിനാസിന്റെ വരികള്‍ക്ക്‌ അഖില്‍ പി സംഗീതം നല്‍കിയിരിക്കുന്നു. അഭിഷേകാണ്‌ ഗാനം ആലപിച്ചിരിക്കുന്നത്‌

നവാഗതനായ ജിനാസ്‌ കാക്കഞ്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന 'പിള്ളേഴ്‌സ്‌'ല്‍ ബാലതാരങ്ങളായി ആകാശ്‌, അഫ്‌സല്‍, അരുണിമ, സുരഭി എന്നിവര്‍ അഭിനയിക്കുന്നു. 

ഛായാഗ്രഹണം രതീഷ്‌ ഒമാനൂറും ചിത്രസംയോജനം ലാലു കിഴക്കേവീട്ടിലുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. പശ്ചാത്തല സംഗീതം സുമേഷ്‌ പരമേശ്വരന്റെതാണ്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍. വണ്‍ലൈന്‍ ഫിലിംസിന്റെ ബാനറില്‍ ജിനാസാണ്‌ 'പിള്ളേഴ്‌സ്‌' നിര്‍മിച്ചിരിക്കുന്നത്‌.

`സൈക്കിള്‍ ` ഒഫീഷ്യല്‍ സോംങ്ങ്‌ വീഡിയോ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=WyyTiQe23BE


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. 

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക