അലഹബാദ്: ആരുഷി വധക്കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട രാജേഷ് തല്‍വാറും ഭാര്യ നൂപുറും ജയില്‍ മോചിതരായി. അലഹബാദ് സിബിഐ കോടതിയുടെ വിധിപ്പകര്‍പ്പ് ഗാസിയാബാദിലെ ദസ്‌ന ജയിലില്‍ എത്തിച്ചതിനു ശേഷമാണ് ദന്പതികള്‍ മോചിപ്പിക്കപ്പെട്ടത്.
2008 മേയ് 16 നാണു നോയിഡയിലെ ദന്തഡോക്ടര്‍മാരായ രാജേഷ്-നൂപുര്‍ ദന്പതികളുടെ ഏകമകളായ ആരുഷിയെ കൊലചെയ്യപ്പെട്ട നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. വീട്ടുജോലിക്കാരന്‍ ഹേംരാജിന്റെ മൃതദേഹം രണ്ടുദിവസത്തിനുശേഷം വീടിന്റെ ടെറസില്‍ കണ്ടെത്തി. 2013 നവംബര്‍ 28നാണു പ്രതികളെ ഗാസിയാബാദിലെ സിബിഐ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
ഇതിനെതിരേ ദന്പതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച കോടതി, സാഹചര്യത്തെളിവുകളുള്‍പ്പെടെ ഒന്നും പ്രതികള്‍ക്കെതിരേ നിലനില്‍ക്കില്ലെന്നു കണ്ടെത്തി കുറ്റവിമുക്തരാക്കുകയായിരുന്നു.