Image

താനും ലൈംഗികാതിക്രമത്തിന്‌ ഇരയായിട്ടുണ്ട്‌: സജിത മഠത്തില്‍

Published on 16 October, 2017
താനും ലൈംഗികാതിക്രമത്തിന്‌ ഇരയായിട്ടുണ്ട്‌: സജിത മഠത്തില്‍


താനും ലൈംഗികാതിക്രമത്തിന്‌ ഇരയായിട്ടുണ്ടെന്ന്‌ നടി സജിത മഠത്തില്‍ പറഞ്ഞു. പീഡനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന്‌ സമൂഹത്തെ ബോധ്യപ്പെടുത്തുന്ന മീ ടൂ കാമ്പെയ്‌ന്റെ ഭാഗമായാണ്‌ സജിതയുടെ വെളിപ്പെടുത്തല്‍.

ഇരകള്‍ ഗതികേടു കൊണ്ടു പാലിക്കുന്ന മൗനമാണ്‌ പലപ്പോഴും ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ മുനയൊടിയാന്‍ കാരണം. പല സംഭവങ്ങളിലും പരാതിയില്ലാതെ പോകുന്നതും അതു പുറംലോകം അറിയാതെ പോകുന്നതും ഇതുകൊണ്ടാണ്‌. അതിക്രമങ്ങള്‍ കാട്ടുന്നവര്‍ക്ക്‌ വളമാകുന്നതും ഇതുതന്നെ. ഇനി അതുവേണ്ട. അതിക്രമങ്ങള്‍ കാണിക്കുമ്പോള്‍ ഇനി അതിനെ കുറിച്ച്‌ മിണ്ടാതിരിക്കരുത്‌. അതിന്റെ ആവശ്യമില്ലെന്നാണണ്‌ സജിത പറയുന്നത്‌. 
 
'കൗമാരകാലത്തും വലുതായപ്പോഴും പരിചയമുള്ളവരും അല്ലാത്തവരുമായ പല പുരുഷന്‍മാരുടെയും ലൈംഗികാതിക്രമത്തിന്‌ താന്‍ ഇരയായിട്ടുണ്ട്‌. ഉയര്‍ന്ന നിലയില്‍ വിരാജിക്കുന്നവരും പ്രതിഭകളും അതിസമര്‍ത്ഥരും നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളും അടുപ്പമുള്ളവരായി ഇനിയും ഒരുപാട്‌ പുരുഷന്‍മാരുണ്ട്‌.

 ലൈംഗികാതിക്രമം അനിവാര്യമോ അപകടമോ അല്ല. അത്‌ ബോധപൂര്‍വം സംഭവിക്കുന്നതാണെന്ന്‌ നിങ്ങള്‍ക്കറിയാം. അതു തടയാനാകുമെന്നും നിങ്ങള്‍ക്കറിയാം. ലൈംഗികമായി ആക്രമിക്കപ്പെടുകയോ അധിക്ഷേപിക്കപ്പെടുകയോ ചെയ്യപ്പെട്ട ഏതൊരു സ്‌ത്രീയും `മീ ടൂ' എന്ന്‌ സ്റ്റാറ്റസായി ഇട്ടാല്‍ ഈ പ്രശ്‌നത്തിന്റെ ആഴം ജനങ്ങള്‍ക്കു മനസിലാകും.' സജിത ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്‌തു.








#

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക