Image

കേരളാ എന്‍ജിനിയറിങ് ഗ്രാജ്വേറ്റ്‌സ് അസ്സോസിയേഷന്‍ (കീന്‍) ഫാമിലി നൈറ്റ് നവംബര്‍ 4 ശനിയാഴ്ച

Published on 16 October, 2017
കേരളാ എന്‍ജിനിയറിങ് ഗ്രാജ്വേറ്റ്‌സ് അസ്സോസിയേഷന്‍  (കീന്‍) ഫാമിലി നൈറ്റ് നവംബര്‍ 4 ശനിയാഴ്ച
ന്യൂജേഴ്‌സി: കേരളാ എന്‍ജിനിയറിങ് ഗ്രാജ്വേറ്റ്‌സ് അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ ഫാമിലി നൈറ്റ് നവംബര്‍ 4 ശനിയാഴ്ച സെന്‍റ് ജോര്‍ജ് ചര്‍ച്ച് ബാന്‍ക്വിറ്റ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു.

ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപാടികളില്‍ മുഖ്യ അതിഥിയായി കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസ്സര്‍ പദ്മശ്രീ ഡോക്ടര്‍ സോമസുന്ദരന്‍ പോണിശേരില്‍ പങ്കെടുക്കും, കൂടാതെ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എന്‍ജിനിയറിങ് മേഖലയില്‍ അടക്കം ജോലി ചെയ്യുന്ന അനേകം പ്രമുഖ വ്യക്തികളും ചടങ്ങില്‍ പങ്കെടുക്കും.

എന്‍ജിനിയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ചടങ്ങില്‍ വച്ച് സമ്മാനിക്കപ്പെടും കൂടാതെ സ്റ്റുഡന്‍റ് അച്ചീവ്‌മെന്റ് അവാര്‍ഡ് സ്റ്റുഡന്‍റ് സ്‌കോളര്‍ഷിപ് തുടങ്ങിയവയും വിതരണം ചെയ്യപ്പെടും.

പ്രമുഖ നര്‍ത്തകിയും എഞ്ചിനിയറുമായ മാലിനി നായര്‍ അവതരിപ്പിക്കുന്ന നൃത്തം, തഹസീന്‍, ശബരീനാഥ് നായര്‍, സുമ നായര്‍ തുടങ്ങിയ പ്രമുഖ ഗായകര്‍ അവതരിപ്പിക്കുന്ന ഗാനങ്ങള്‍ കൂടാതെ പ്രമുഖ കൊമേഡിയന്‍ ദിനമണി അവതരിപ്പിക്കുന്ന ഹാസ്യാവിരുന്ന് എന്നിവ ചടങ്ങില്‍ ഉണ്ടായിരിക്കും. ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് എല്‍ദോ പോള്‍, സെക്രട്ടറി മനോജ് ജോണ്‍ ട്രഷറര്‍ നീന സുധീര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

(അമേരിക്കയിലെ ഏറ്റവും മികച്ച എഞ്ചിനിയറിനെ കണ്ടെത്തുന്നതിനുള്ള (എന്‍ജിനിയര്‍ ഓഫ് ദി ഇയര്‍), സ്റ്റുഡന്‍റ് അച്ചീവ്‌മെന്റ് അവാര്‍ഡ്, സ്റ്റുഡന്‍റ് സ്‌കോളര്‍ഷിപ് എന്നിവയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയതായി ഭാരവാഹികള്‍ പറഞ്ഞു, അപേക്ഷകള്‍ എത്രയും പെട്ടന്ന് awards@keanusa.org എന്ന വിലാസത്തില്‍ അയച്ചു തരണമെന്ന് പ്രസിഡന്റ് എല്‍ദോ പോള്‍, സെക്രട്ടറി മനോജ് ജോണ്‍ എന്നിവര്‍ അറിയിച്ചു).

കൂടുതല്‍ വിവരങ്ങള്‍ക്ക്
പ്രസിഡന്റ് എല്‍ദോ പോള്‍ 201.370.5019,
സെക്രട്ടറി മനോജ് ജോണ്‍ 917.841.9043,
അല്ലെങ്കില്‍ കീന്‍യുഎസ്എ ഡോട്ട് ഒആര്‍ജി ( visit www.keanusa.org)

Venue Address : 408 Getty Avenue Paterson New Jersey 07503
കേരളാ എന്‍ജിനിയറിങ് ഗ്രാജ്വേറ്റ്‌സ് അസ്സോസിയേഷന്‍  (കീന്‍) ഫാമിലി നൈറ്റ് നവംബര്‍ 4 ശനിയാഴ്ച
കേരളാ എന്‍ജിനിയറിങ് ഗ്രാജ്വേറ്റ്‌സ് അസ്സോസിയേഷന്‍  (കീന്‍) ഫാമിലി നൈറ്റ് നവംബര്‍ 4 ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക