Image

പുഴയില്‍ കുളിക്കാനിറങ്ങിയ ഒന്‍പത്‌ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

Published on 17 October, 2017
പുഴയില്‍ കുളിക്കാനിറങ്ങിയ ഒന്‍പത്‌ വിദ്യാര്‍ത്ഥികള്‍  ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു



പുഴയില്‍ കുളിക്കാനിറങ്ങിയ ഒന്‍പത്‌ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു. സംഘത്തില്‍ ഒരാള്‍ മുങ്ങി മരിച്ചു. ഈറോഡ്‌ വെങ്കിടേശ്വര പോളിടെക്‌നിക്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ആലപ്പുഴ കായംകുളത്തിനടുത്ത്‌ ചാരുംമൂട്‌ സ്വദേശിയുമായ ആദര്‍ശ്‌ (19) ആണ്‌ മരിച്ചത്‌.

കോതമംഗലം കുട്ടമ്പുഴ കുറ്റിയാംചാല്‍ ആനക്കയം പുഴയിലാണ്‌ വിദ്യാര്‍ത്ഥികള്‍ കുളിക്കാനിറങ്ങിയത്‌. പുഴ നീന്തി കടക്കുന്നതിനിടെയാണ്‌ അപകടം സംഭവിച്ചത്‌. ഒപ്പമുണ്ടായിരുന്ന രണ്ട്‌ പേര്‍ മുങ്ങിത്താഴുന്ന കണ്ട സമീപവാസികള്‍ അവരെ രക്ഷിക്കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക