Image

ആധാര്‍ കാര്‍ഡ്‌ വോട്ടര്‍ ഐഡിയാക്കുമെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍

Published on 17 October, 2017
ആധാര്‍ കാര്‍ഡ്‌ വോട്ടര്‍ ഐഡിയാക്കുമെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍
ദില്ലി: തിരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്യുന്നതിന്‌ ആധാര്‍ കാര്‍ഡ്‌ തിരിച്ചറിയല്‍ രേഖയായി സ്വീകരിച്ചേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. വോട്ടര്‍ ഐഡി കാര്‍ഡിനൊപ്പം ആധാറും തിരിച്ചറിയല്‍ രേഖയായി സ്വീകരിച്ചേക്കുമെന്ന്‌ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ ടിഎസ്‌ കൃഷ്‌ണമൂര്‍ത്തിയാണ്‌ ചൂണ്ടിക്കാണിച്ചത്‌. 

 നിലവില്‍ വോട്ടര്‍ ഐഡി ഇല്ലാത്ത സാഹചര്യങ്ങളില്‍ പാസ്‌പോര്‍ട്ട്‌ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ വോട്ട്‌ ചെയ്യുന്നതിനായി ഉപയോഗപ്പെടുത്താന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പിനുള്ള തിരിച്ചറിയല്‍ രേഖ ആധാറാക്കി മാറ്റുന്നതോടെ വിവിധ സേവനങ്ങള്‍ക്ക്‌ ആധാര്‍ കാര്‍ഡ്‌ ഉപയോഗിക്കാമെന്നും ടിഎസ്‌ കൃഷ്‌ണമൂര്‍ത്തി ചൂണ്ടിക്കാണിക്കുന്നു.

 രാജ്യത്ത്‌ നല്ലൊരു ശതമാനം ജനങ്ങള്‍ക്കും ആധാറുള്ള സാഹചര്യത്തില്‍ വോട്ടര്‍ ഐഡ!ി കാര്‍ഡിന്‌ പകരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്ക്‌ ആധാര്‍ കാര്‍ഡ്‌ ഉപയോഗിക്കാമെന്നും അദ്ദേഹം പറയുന്നു.

 സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ആധാര്‍ പഞ്ചിങ്‌ ഇന്ത്യയില്‍ ആധാര്‍ കാര്‍ഡ്‌ സുപ്രധാന രേഖയായി മാറിയതോടെ വിവിധ സര്‍ക്കാര്‍സേവനങ്ങള്‍ക്കും ബാങ്കിംഗ്‌ സേവനങ്ങള്‍ക്കും ഒഴിവാക്കാനാവാത്ത രേഖയായി മാറിക്കഴിഞ്ഞിട്ടുണ്ട്‌. ബാങ്കിംഗ്‌ സേവനങ്ങള്‍, മൊബൈല്‍ കണക്ഷന്‍, ആദായനികുതി എന്നീ സേവനങ്ങള്‍ക്ക്‌ ഇതിനകം തന്നെ ആധാര്‍ നിര്‍ബന്ധ രേഖയാക്കി മാറ്റിയിട്ടുണ്ട്‌. 

ഇതിന്‌ പുറമേ സര്‍ക്കാരിന്‍റെ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും 12 അക്ക ആധാര്‍ നമ്പര്‍ സുപ്രധാന തിരിച്ചറിയല്‍ രേഖയായിക്കഴിഞ്ഞിട്ടുണ്ട്‌. സാമ്പത്തിക തട്ടിപ്പ്‌ തടയുന്നതിന്‍റെ ഭാഗമായാണ്‌ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍!ഡ്‌ നിര്‍ബന്ധമാക്കിയത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക