Image

പ്രിയങ്ക വീണ്ടും ഹോളിവുഡിലേക്ക്

Published on 17 October, 2017
പ്രിയങ്ക വീണ്ടും ഹോളിവുഡിലേക്ക്

വീണ്ടും ഹോളിവുഡിലേക്ക് പോവുകയാണ് പ്രിയങ്ക ചോപ്ര. ക്വാണ്ടീക്കോയുടെ മൂന്നാം സീരീസില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് താരം. പ്രിയങ്കയുടെ ഹോളിവുഡ് ചിത്രം ബേവാച്ച് ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ ശക്തമായ പ്രതിനായക വേഷമായിരുന്നു താരത്തിന്.

പിന്നീട് ചെയ്ത രണ്ട് ചിത്രങ്ങളിലും എന്നാല്‍ ചെറിയ വേഷങ്ങളായിരുന്നു. ക്വാണ്ടിക്കോ 3 യില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് പ്രിയങ്കയുടേത്. എന്നാല്‍ രണ്ട് ബോളിവുഡ് ചിത്രങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ഉള്ളതിനാല്‍ ഇതുവരെ ക്വാണ്ടിക്കോയ്ക്ക് ഡേറ്റ് കൊടുത്തിട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക