Image

നിസ്‌കാരത്തിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

Published on 17 October, 2017
നിസ്‌കാരത്തിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു
 
അബുദാബി: നിസ്‌ക്കാരത്തിനിടെ കുഴഞ്ഞ് വീണു യുവാവ് മരിച്ചു. ഇലക്ട്ര സ്ട്രീറ്റില്‍ എല്‍ഡറാഡോ സിനിമക്ക് സമീപത്തെ മസ്ജിദിലാണ് മലപ്പുറം ആതവനാട് കുറുംന്പത്തൂരിലെ തയ്യില്‍ അസ്‌ക്കര്‍ (36) ആണ് മരണപ്പെട്ടത്.

ഇക്കഴിഞ്ഞ 25നു സഹോദരി സൗദ മരണപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നാട്ടില്‍ പോയ അസ്‌ക്കര്‍ കഴിഞ്ഞ ആഴ്ച്ചയാണ് തിരിച്ചെത്തിയത്. മസ്ജിദിന് സമീപത്തെ സലൂണിലായിരുന്നു ജോലി.

ഫസീലയാണ് ഭാര്യ. എട്ടും രണ്ടരയും പ്രായമുള്ള രണ്ട് മക്കളുണ്ട്. മൂസ തയ്യില്‍ സൈനബ ദന്പതികളുടെ മകനാണ്. കബറടക്കം നാട്ടില്‍ നടത്തും. ഷംസുദീന്‍ (അബുദാബി ) നാസര്‍ (ദുബൈ) സുലൈഖ , അഫ്‌സ റസിയ, പരേതയായ സൗദ എന്നിവരാണ് സഹോദരങ്ങള്‍.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക