Image

നോട്ടുനിരോധനത്തെ പിന്തുണച്ചത്‌ വലിയ തെറ്റ്‌; കമല്‍ഹാസന്‍

Published on 18 October, 2017
നോട്ടുനിരോധനത്തെ പിന്തുണച്ചത്‌ വലിയ തെറ്റ്‌; കമല്‍ഹാസന്‍

ചെന്നൈ :മോഡി സര്‍ക്കാരിന്റെ നോട്ടുനിരോധനത്തെ പിന്തുണച്ചത്‌ വലിയ തെറ്റായിപ്പോയെന്ന്‌ നടന്‍ കമല്‍ ഹാസന്‍. നോട്ടുനിരോധന തീരുമാനത്തെ തിരക്ക്‌ പിടിച്ച്‌ പിന്തുണച്ചതിന്‌ മാപ്പ്‌ ചോദിക്കുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു. തമിഴ്‌ മാഗസിനായ അനന്ദവികടനില്‍ എഴുതിയ ലേഖനത്തിലാണ്‌ കമല്‍ഹാസന്‍ മാപ്പ്‌ പറഞ്ഞതെന്ന്‌ 'ദ വയര്‍' റിപ്പോര്‍ട്ട്‌ ചെയ്‌തു.

'ദ ബിഗ്‌ അപ്പോളജി' എന്ന തലക്കെട്ടിലാണ്‌ മാഗസിനില്‍ കമല്‍ഹാസന്റെ ലേഖനം. മാപ്പ്‌ പറയാന്‍ ഭയമുള്ള ആളല്ല താനെന്നും കള്ളപ്പണം ഇല്ലാതാകുമെന്ന്‌ കരുതിയാണ്‌ തീരുമാനത്തെ പിന്തുണച്ചതെന്നും കമല്‍ ഹാസന്‍ ലേഖനത്തില്‍ വ്യകത്മാക്കി.

നോട്ട്‌ നിരോധനം മൂലം കള്ളപ്പണം ഇല്ലാതാകും എന്നതിനാല്‍ ഇത്‌കൊണ്ടുണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ സഹിക്കേണ്ടതുണ്ടെന്ന്‌ അന്നു ഞാന്‍ പറഞ്ഞത്‌. ഈ നിലപാടിനെ സാമ്പത്തികശാസ്‌ത്രം അറിയുന്നവരും എന്റെ മറ്റു സുഹൃത്തുക്കളും വിമര്‍ശിച്ചിരുന്നു.

 നോട്ടുനിരോധനത്തിന്റെ ഉദ്ദ്യേശം നല്ലതായിരുന്നുവെന്ന്‌ കരുതിയിരുന്നെങ്കിലും പ്രായോഗികത സംബന്ധിച്ച്‌ സംശയമുണ്ടായതായും കമല്‍ഹാസന്‍ പറയുന്നു.

തെറ്റ്‌ പറ്റിയിട്ടുണ്ടെങ്കില്‍ അത്‌ അംഗീകരിക്കുന്നതാണ്‌ ഒരു നല്ലനേതാവിന്റെ ലക്ഷണം, വിമര്‍ശനങ്ങളോട്‌ സര്‍ക്കാര്‍ ക്രിയാത്മകമായല്ല പ്രതികരിക്കുന്നത്‌. തെറ്റ്‌ സമ്മതിക്കുകയും അത്‌ തിരുത്തുകയും വേണം. ഗാന്ധിജി അങ്ങനെ ചെയ്‌തിട്ടുണ്ടെന്നും ഈ കാലഘട്ടത്തിലും അത്‌ സാധ്യമാണെന്നും കമല്‍ഹാസന്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക