Image

എഴുത്തിലൂടെ ക്രിസ്‌ത്യന്‍ അജണ്ട നടപ്പിലാക്കുന്നുവെന്ന ആരോപണം വസ്‌തുതാവിരുദ്ധം: കാഞ്ച ഐലയ്യ

Published on 18 October, 2017
എഴുത്തിലൂടെ ക്രിസ്‌ത്യന്‍ അജണ്ട നടപ്പിലാക്കുന്നുവെന്ന ആരോപണം  വസ്‌തുതാവിരുദ്ധം: കാഞ്ച ഐലയ്യ
ന്യൂദല്‍ഹി: തന്റെ എഴുത്തില്‍ ക്രിസ്‌ത്യന്‍ അജണ്ടയുണ്ടെന്ന ആരോപണങ്ങള്‍ക്കെതിരെഎഴുതുക്കാരന്‍ കാഞ്ച ഐലയ്യ. തനിക്കെതിരെ ആര്യ വൈശ്യ പ്രക്ഷോഭകര്‍ ഉന്നയിക്കുന്ന ആരോപണം പരിപൂര്‍ണമായും അസത്യമാണെന്ന്‌ അദ്ദേഹം പ്രസ്‌താവനയില്‍ പറയുന്നു.

തന്റെ ഗ്രാമമായ വാറങ്കല്‍ ജില്ലയിലെ ചെന്നാരപ്പെട്ട്‌ മേഖലയിലുള്ള പപ്പൈയ്യപ്പെട്ടില്‍ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ സ്ഥാപിച്ച ഗുഡ്‌ ഷെപ്പേര്‍ഡ്‌ സൊസൈറ്റിയുമായി അക്കാദമിക്‌ ബന്ധം മാത്രമാണുള്ളത്‌. ഈ സൊസൈറ്റിയുടെ ഫണ്ട്‌ ശേഖരണവുമായോ സ്‌കൂളിന്റെ മാനേജുമെന്റുമായോ തനിക്കൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്രാമീണ മേഖലകളില്‍ എല്‍.കെ.ജി മുതല്‍ പത്താം ക്ലാസ്‌ വരെ ഈ സ്‌കൂള്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനമാണിത്‌. ഇവിടെ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവരോ മറ്റു പിന്നോക്ക വിഭാഗങ്ങളില്‍ പെട്ടവരോ ആണ്‌. 

സ്വന്തം ഗ്രാമങ്ങളില്‍ തന്നെ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ലഭിക്കാന്‍ കുട്ടികളെ പ്രാപ്‌തരാക്കുകയെന്ന ലക്ഷ്യമിട്ട്‌ തൊണ്ണൂറുകളുടെ അവസാനം ഇത്തരം സ്‌കൂളുകള്‍ രാജ്യം മുഴുവന്‍ സ്ഥാപിക്കാന്‍ ഈ സംഘടനയോട്‌ താന്‍ ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക