ഷിക്കാഗോ: "നിങ്ങളോട് ദൈവവചനം പ്രസംഗിച്ച്
നടത്തിയവരെ ഓര്ത്തുകൊള്ളുവന്, അവരുടെ ജീവിതാവസാനം ഓര്‍ത്ത് അവരുടെ
വിശ്വാസം അനുകരുക്കുവിന്' (ഏബ്രാ 13:7) പ്രഥമ ഭാരതീയ പരിശുദ്ധനും
ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ കാവല്‍
പിതാവുമായ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിടെ
നൂറ്റിപ്പതിനഞ്ചാമത് ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 27,28,29 (വെള്ളി,
ശനി, ഞായര്‍) തീയതികളില്‍ ഭക്ത്യാദരവുകളോടെ കത്തീഡ്രലില്‍ ആചരിക്കുന്നു.
റവ.ഫാ. ജേക്കബ് ജോണ്‍ കോര്‍എപ്പിസ്കോപ്പ മുഖ്യ കാര്‍മികത്വം വഹിക്കും.
പെരുനാളിന് പ്രാരംഭം കുറിച്ചുകൊണ്ട് 27-നു വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക്
സന്ധ്യാ പ്രാര്‍ത്ഥന, പരിശുദ്ധന്റെ നാമത്തിലുള്ള മധ്യസ്ഥ പ്രാര്‍ത്ഥന,
രോഗികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന എന്നിവ നടക്കും. തുടര്‍ന്നു
ധ്യാന പ്രസംഗവും ഉണ്ടായിരിക്കും.
28-നു ശനിയാഴ്ച വൈകിട്ട് 6 മണിക്ക് കത്തീഡ്രലില്‍ എത്തുന്ന വിശിഷ്ടാതിഥികളെ
വികാരി ഫാ. ഡാനിയേല്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍
കത്തീഡ്രലിലേക്ക് ആനയിക്കും. അതിനുശേഷം 6.30-ന് ആഘോഷപൂര്‍വ്വമായ കൊടിയേറ്റ്
നടക്കും. 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, ആശീര്‍വാദം എന്നിവയും അതിനെ
തുടര്‍ന്ന് പെരുന്നാളിനോടനുബന്ധിച്ച് പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ്
അനുസ്മരണ സമ്മേളനവും നടക്കും.
29-നു ഞായറാഴ്ച രാവിലെ 8.30-ന് പ്രഭാത നമസ്കാരം,9.30-ന് വിശുദ്ധ
കുര്‍ബാനയും തുടര്‍ന്ന് കൊടി, കുരിശ്. മുത്തുക്കുടകള്‍, ചെണ്ട
വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ റാസാ നടക്കും. അതിനുശേഷം ധൂപ
പ്രാര്‍ത്ഥന, ആശീര്‍വാദം, കൈമുത്ത്, സ്നഹവിരുന്ന് എന്നിവയുണ്ടായിരിക്കും.
വൈകിട്ട് 4 മണിക്ക് കൊടിയിറക്കുന്നതോടെ പെരുന്നാള്‍ സമാപിക്കും.
എല്ലാവരും പെരുന്നാളിലും, അനുബന്ധ പരിപാടികളിലും, നോമ്പാചരണത്തിലും,
വെടിപ്പോടും, വിശുദ്ധിയോടുംകൂടി വന്ന് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി
ഫാ. ഡാനിയേല്‍ ജോര്‍ജ് താത്പര്യപ്പെടുന്നു.
പെരുന്നാളിന്റെ വിപുലമായ നടത്തിപ്പിനുവേണ്ടി പി.സി. വര്‍ഗീസ്, തോമസ്
സ്കറിയ, ഗ്രിഗറി ഡാനിയേല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ
കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍
അറിയിച്ചതാണിത്.