Image

സഹോദരഭാര്യയുടെ പരാതിയില്‍ യുവരാജ്‌ സിംഗിനെതിരേ കേസ്‌

Published on 18 October, 2017
സഹോദരഭാര്യയുടെ പരാതിയില്‍ യുവരാജ്‌ സിംഗിനെതിരേ കേസ്‌

ചണ്ഡിഗഡ്‌: ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം യുവരാജ്‌ സിംഗിനും സഹോദരനും അമ്മയ്‌ക്കുമെതിരേ ഗാര്‍ഹിക പീഡനക്കുറ്റം ആരോപിച്ച്‌ പരാതി. യുവരാജിന്‍റെ സഹോദരന്‍ സൊരാവര്‍ സിംഗിന്‍റെ ഭാര്യയും ബിഗ്‌ ബോസ്‌ ടിവി ഷോ മത്സരാര്‍ഥിയുമായിരുന്ന അകാന്‍ഷ ശര്‍മയാണ്‌ പരാതിക്കാരി. '

ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന്‌ കാണിച്ചാണ്‌ അകാന്‍ഷ പരാതി നല്‍കിയിരിക്കുന്നതെന്ന്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു.

പരാതി പ്രകാരം ഗുഡ്‌ഗാവ്‌ പോലീസ്‌ യുവരാജിനും മാതാവിനും സഹോദരനും നോട്ടീസ്‌ അയച്ചു. പരാതി നല്‍കിയ കാര്യം അകാന്‍ഷയുടെ അഭിഭാഷക സ്ഥിരീകരിച്ചിട്ടുണ്ട്‌. ഒക്ടോബര്‍ 21ന്‌ തങ്ങളുടെ പരാതി കോടതി കേള്‍ക്കുമെന്നും അഭിഭാഷക അറിയിച്ചു.

ഭര്‍ത്താവും ഭര്‍ത്യമാതാവും ഗര്‍ഭിണിയാകാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും സന്‌പത്തിന്‍റെ പേരില്‍ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നുമാണ്‌ അകാന്‍ഷയുടെ പരാതി. തന്നെ ഇവര്‍ പീഡിപ്പിക്കുന്നത്‌ യുവരാജ്‌ മൗനിയായി കണ്ടുനിന്നതിനാണ്‌ അദ്ദേഹത്തിനെതിരേയും പരാതി നല്‍കിയിരിക്കുന്നത്‌.

യുവരാജിന്‍റെ ഇളയ സഹോദരനായ സൊരാവറും അകാന്‍ഷയും തമ്മിലുള്ള വിവാഹം 2014-ലാണ്‌ നടന്നത്‌. ബിഗ്‌ ബോസ്‌ ഷോ നാല്‌ മാസം പൂര്‍ത്തിയായപ്പോള്‍ തന്‍റെ വിവാഹം ആണെന്ന്‌ അറിയിച്ച്‌ അകാന്‍ഷ ഷോയില്‍ നിന്ന്‌ മടങ്ങുകയായിരുന്നു. പിന്നീട്‌ ബന്ധത്തില്‍ താളപ്പിഴകളുണ്ടായതിന്‍റെ പേരില്‍ കഴിഞ്ഞ വര്‍ഷം അകാന്‍ഷ വിവാഹ മോചനം ആവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കുകയും ചെയ്‌തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക