Image

മസ്‌കറ്റ് സയന്‍സ് ഫെസ്റ്റ് മെഡിക്വിസ് സംഘടിപ്പിക്കുന്നു

Published on 18 October, 2017
മസ്‌കറ്റ് സയന്‍സ് ഫെസ്റ്റ് മെഡിക്വിസ് സംഘടിപ്പിക്കുന്നു

മസ്‌കറ്റ്  ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗത്തിന്റെ ശാസ്ത്ര സാങ്കേതിക വിഭാഗമായ   മസ്‌കറ്റ് സയന്‍സ് ഫെസ്റ്റ് ഒമാനിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി വൈദ്യ ശാസ്ത്ര സംബന്ധിയായ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍  20 നു രാവിലെ 9 മണി മുതല്‍ ഇന്ത്യന്‍ സ്‌കൂള്‍ ദാര്‌സയിട്ടില്‍ വച്ച്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നെടുമ്പാശ്ശേരി ചാപ്റ്ററുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.
 ഇന്ത്യന്‍ , ഒമാനി സ്‌കൂളുകളില്‍ നിന്നും ഒമാനിലെ  മറ്റ് അന്താരാഷ്ട സ്‌കൂളുകളില്‍ നിന്നുമായി നൂറിലേറെ ടീമുകള്‍ ഇതിനകം രജിസ്ടര്‍  ചെയ്തതായി സംഘാടകര്‍ അറിയിച്ചു. 

'ആധുനിക വൈദ്യ ശാസ്ത്രം ഏറെ പുരോഗതി പ്രാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ അന്ധവിശ്വാസങ്ങളില്‍ അകപ്പെട്ടു നിരവധി ജീവനുകള്‍ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്. ഇത് ഒഴിവാക്കുവാനും വരും തലമുറയില്‍ ശാസ്ത്രാവബോധം വളര്‍ത്തുവാനും ഇത്തരത്തിലുള്ള പരിപാടികള്‍ സഹായിക്കും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്ത    ബിജു . വെണ്ണികുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക