Image

നല്ല തിരക്കഥ കൈയ്യിലുണ്ടോ? പടംപിടിക്കാന്‍ ആമിര്‍ സഹായിക്കും

Published on 18 October, 2017
നല്ല തിരക്കഥ കൈയ്യിലുണ്ടോ? പടംപിടിക്കാന്‍ ആമിര്‍ സഹായിക്കും
തിരക്കഥ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്ന താരമാണ് ആമിര്‍ ഖാന്‍. ഇപ്പോള്‍ രാജ്യമൊട്ടാകെയുള്ള ആളുകളില്‍ നിന്നും തിരക്കഥകള്‍ ക്ഷണിച്ചിരിക്കുകയാണ് താരം. മികച്ച അഞ്ച് തിരക്കഥകള്‍ക്ക് പ്രതിഫലവും നല്‍കും. എറ്റവും മികച്ച തിരക്കഥയ്ക്ക് 25 ലക്ഷം. രണ്ടാമതെത്തുന്ന ആള്‍ക്ക് 10 ലക്ഷം. മൂന്നും നാലും അഞ്ചും സ്ഥാനത്തിന് ഏഴ് ലക്ഷം, നാല് ലക്ഷം, മൂന്ന് ലക്ഷം എന്നിങ്ങനെയാണ് സമ്മാനം.

സിനിസ്ഥാന്‍ എന്ന സ്ഥാപനമാണ് തുക സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഈ അ!ഞ്ച് തിരക്കഥകളും സിനിമയാക്കാന്‍ വേണ്ട സഹായങ്ങളും ആമിര്‍ ഖാന്‍ ചെയ്യും. ആമിറിനൊപ്പം രാജ്കുമാര്‍ ഹിറാനി, ജൂഹി ചതുര്‍വേദി, അര്‍ജുന്‍ രാജബലി എന്നിവരാണ് തിരക്കഥകള്‍ തെരഞ്ഞെടുക്കുന്ന ജൂറി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക