Image

പുതിയ പ്രോജക്ട് പ്രഖ്യാപിച്ച് രാജമൗലി

Published on 18 October, 2017
പുതിയ പ്രോജക്ട് പ്രഖ്യാപിച്ച് രാജമൗലി

ബാഹുബലിക്ക് ശേഷമുള്ള രാജമൗലി ചിത്രത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യ ഒട്ടാകെ. പല ഊഹാപോഹങ്ങളും രാജമൗലിയുടെ പുതിയ പ്രോജക്ടിനെ കുറിച്ച് പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ ഊഹാപോഹങ്ങള്‍ കാറ്റില്‍ പറത്തി കഴിഞ്ഞ ദിവസം തന്റെ പുതിയ സിനിമയെക്കുറിച്ച് ഔദ്യോഗികപ്രഖ്യാപനം രാജമൗലി നടത്തി. ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് രാജമൗലിയുടെ വെളിപ്പെടുത്തല്‍.

ദെസമുരുഡു, ക്യാമറാമാന്‍ ഗംഗ തൊ രാംബാബു എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായ ദനയ്യയുമായായിരിക്കും അടുത്ത ചിത്രം. ഏതു ഭാഷയിലാണെന്നോ ആരായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് തനിക്കിപ്പോള്‍ ഒരു ധാരണയില്ലെന്നും രാജമൗലി വ്യക്തമാക്കി. ചിത്രത്തെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല. ദനയ്യ ചിത്രത്തിനു ശേഷം മഹേഷ് ബാബുവിനെ നായകനാക്കിയുള്ള ചിത്രമായിരിക്കും സംവിധാനം ചെയ്യുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക