Image

ആമിയുടെ ചിത്രീകരണം അവസാനഘട്ടത്തില്‍

Published on 18 October, 2017
ആമിയുടെ ചിത്രീകരണം അവസാനഘട്ടത്തില്‍

പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’യുടെ ചിത്രീകരണം അവസാനഘട്ടത്തില്‍. ചിത്രത്തില്‍ ആമിയായി വേഷമിടുന്നത് മഞ്ജു വാര്യരാണ്. ഏതാനും ദിവസത്തെ ഷൂട്ടിംഗ് കൂടിയേ ബാക്കിയുള്ളൂ എന്നാണ് വിവരം.

നവംബര്‍ ആറിന് അവസാന ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിക്കും. നേരത്തെ ഇതിന്റെ ചിത്രീകരണം ഒറ്റപ്പാലം, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നടന്നിരുന്നു. സംവിധായകന്‍ കമല്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

മധു നീലകണ്ഠനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഗുല്‍സാറിന്റെയും, റഫീക്ക് അഹമ്മദിന്റെയും രചനയ്ക്ക് എം. ജയചന്ദ്രനും തൗഫീക്ക് ഖുറേഷിയും ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക