Image

സിഡ്‌നിയില്‍ കുടുംബ നവീകരണ ധ്യാനം

Published on 18 October, 2017
സിഡ്‌നിയില്‍ കുടുംബ നവീകരണ ധ്യാനം
 സിഡ്‌നി: ഇരുപത്തിയഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന സിഡ്‌നി ബെഥേല്‍ മാര്‍ത്തോമ്മാ ഇടവകയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എക്യൂമെനിനിക്കല്‍ കുടുംബ നവീകരണ ധ്യാനം നവംബര്‍ 2 ,3 ,4 ,5 തീയതികളില്‍ നടക്കും. പ്രശസ്ത ധ്യാന ഗുരുവും പ്രഭാഷകനുമായ ഫാ. ബോബി ജോസ് കട്ടികാട് ധ്യാനം നയിക്കും. 2 ,3 ,4 തീയതികളില്‍ വൈകിട്ട് 6.30നും, 4നു ശനിയാഴ്ച ആധുനിക ജീവിത ശൈലിയും കുടുംബ ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ധ്യാനവും നടക്കും. നവംബര്‍ 5 ഞായറാഴ്ച രാവിലെ 8.30നു ആരംഭിക്കുന്ന വി. കുര്‍ബാന ശുശ്രൂഷയ്ക്കുശേഷം നടക്കുന്ന ഇടവക ദിന, കുടുംബദിന പരിപാടികളോടനുബന്ധിച്ചു ഫാ. ബോബി സന്ദേശം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് റവ .തോമസ് കോശി 0400221158 

റിപ്പോര്‍ട്ട്: ജെയിംസ് ചാക്കോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക